പത്തനംതിട്ട : ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഭാരവാഹികള്‍, ബ്ലോക്ക് പ്രസിഡന്റുമാര്‍ എന്നിവരുടെ യോഗം 28ന് രാവിലെ 10 മണിക്ക് പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിലിന്റെ അദ്ധ്യക്ഷതയില്‍ പത്തനംതിട്ട രാജീവ് ഭവനില്‍ ചേരുമെന്ന് ഡി.സി.സി ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം അറിയിച്ചു.
ഗാന്ധി ജയന്തി ദിനാചരണം, കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റികളുടെ രൂപീകരണവുമായി ബന്ധപ്പെട്ട പരിശീലന പരിപാടി, ഇന്ദിരാജി രക്തസാക്ഷിത്വ ദിനാചരണ പരിപാടികള്‍, ഭാവി സംഘടനാ കാര്യങ്ങള്‍ എന്നിവയെക്കുറിച്ച് ആലോചിച്ച് തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിനാണ് യോഗം ചേരുന്നതെന്ന് സാമുവല്‍ കിഴക്കുപുറം പറഞ്ഞു. ഉച്ചക്ക് 2 ന് ജില്ലയിലെ കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരുടെ യോഗവും ചേരുമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി അറിയിച്ചു