ഡൽഹി : കേന്ദ്രധനമന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന സംസ്ഥാന ധനമന്ത്രിമാരുടെ യോഗം ദില്ലിയിൽ സമാപിച്ചു. വൈദ്യുതി, വിമാന ഇന്ധനം എന്നിവയ്ക്ക് ജിഎസ്ടി വ്യാപിക്കുന്നത് പരിഗണിക്കണമെന്ന് പതിനഞ്ചാം ധനകാര്യകമ്മീഷൻ ചെയർമാൻ എൻ.കെ സിങ്ങ് അഭിപ്രായപ്പെട്ടു. നിലവിൽ സംസ്ഥാനങ്ങൾ നേരിട്ട് നികുതി ചുമത്തുന്ന വിഭാഗങ്ങളാണിവ. കേരളം അടക്കം പല സംസ്ഥാനങ്ങൾക്കും ഈക്കാര്യത്തിൽ വിയോജിപ്പുണ്ട്. യോഗത്തിൽ മുഖ്യമന്ത്രി വി ഡി സതീശനും പങ്കെടുത്തു. രാവിലെ വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായി മുഖ്യമന്ത്രി ചർച്ച നടത്തി. പ്രവാസി മലയാളികളുടെ ക്ഷേമ വിഷയങ്ങൾ ചർച്ചയായി . ഹൈക്കമാൻഡ് നേതൃത്വവുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. സംഘടനാ, സർക്കാർ വിഷയങ്ങൾ ചർച്ചയായെന്നാണ് സൂചന. കെ.പി.സി.സി. പ്രസിഡൻ്റുമായി ബന്ധപ്പെട്ടും പാർട്ടി കാര്യങ്ങളും ഉൾപ്പെടെ ചർച്ച നടന്നു എന്നാണ് സൂചന.മുഖ്യമന്ത്രി വൈകീട്ട് കേരളത്തിലേക്ക് മടങ്ങി.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]































