ട്രാൻസ് ജെൻഡർ പഠിതാക്കളുടെ സംഗമം നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ട്രാൻസ്ജെൻഡർ വിഭാഗങ്ങളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി സാക്ഷരതാമിഷൻ നടപ്പാക്കുന്ന സമന്വയ പദ്ധതിയുടെ ഭാഗമായി പന്തളം സമന്വയ പഠനവീട്ടിൽ നടന്ന ട്രാൻസ് ജെൻഡർ പഠിതാക്കളുടെ സംഗമം നടത്തി. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ ആർ അജയകുമാർ ഉദ്ഘാടനം ചെയ്തു. പന്തളം നഗരസഭാ കൗൺസിലർ മഹേഷ് അധ്യക്ഷനായി. 2017 ലാണ് സംസ്ഥാനത്ത് സമന്വയ പദ്ധതി ആരംഭിച്ചത്. ഇതിന്റെ ഭാഗമായി സാമൂഹ്യ വകുപ്പിന്റെ ധനസഹായത്തോടെ ട്രാൻസ് ജെൻഡർ പഠിതാക്കൾക്ക് ജില്ലയിൽ പഠനവീട് ആരംഭിച്ചിരുന്നു. സംസ്ഥാനത്ത് പന്തളത്ത് മാത്രമാണ് പഠനവീട് നടന്നു വരുന്നത്. ഇതിനോടകം സമന്വയ പദ്ധതി പ്രകാരം 62 പേർ ഹയർ സെക്കൻഡറി തുല്യത കോഴ്സും 16 പേർ പത്താം തരം തുല്യത കോഴ്സും വിജയിച്ചു. 12 ട്രാൻസ്ജെൻഡർ പഠിതാക്കൾ പുതിയ ബാച്ചിലേയ്ക്ക് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

പഠനത്തോടൊപ്പം ബോധവൽക്കരണ പരിപാടികളും തൊഴിൽ പരിശീലനങ്ങളും നടത്തും. സാക്ഷരതാമിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഇ വി അനിൽ, സാമൂഹ്യ നീതി വകുപ്പ് ജില്ലാ ഓഫീസർ ഷംല, മഹിള സമഖ്യ ജില്ലാ റിസോഴ് പേഴ്സൺ ഗായത്രി, സാക്ഷരതാമിഷൻ അസി കോ–ഓർഡിനേറ്റർ വൈ.സജീന, ട്രാൻസ് ജെൻഡർ കമ്യൂണിറ്റിസംഘടന പ്രസിഡന്റ് നിരുപമ, സമന്വയ പഠന വീട് സെന്റർ കോ-ഓഡിനേറ്റർ നിസ.ജെ, ട്രാൻസ്ജെൻഡർ പഠിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബൈക്കിൽ പോയ ദമ്പതികളെ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ചു ; യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചു ; 5...

0
ഭോപാൽ : ക്ഷേത്രദർശനം കഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ദമ്പതികളെ തട്ടിക്കൊണ്ടുപോയി...

കൊടൈക്കനാലിലേക്ക് സുഹൃത്തുക്കൾക്കൊപ്പം യാത്ര ; യുവാവിനെ കാണാതായിട്ട് ഒരുമാസം

0
പാലക്കാട്: കൊടേക്കനാലിൽ കൂട്ടുകാർക്കൊപ്പം ഉല്ലാസയാത്ര പോയ ശേഷം കാണാതായ മണ്ണാർക്കാട് തച്ചമ്പാറ...

റോഡ് വെട്ടിപ്പൊളിച്ചത് ചോദ്യം ചെയ്തു ; യുവാവിനെ പഞ്ചായത്ത് മെമ്പറുടെ ഭര്‍ത്താവിന്‍റെ നേതൃത്വത്തില്‍ കെട്ടിയിട്ട്...

0
ആലപ്പുഴ: റോഡ് വെട്ടിപ്പൊളിച്ചത് ചോദ്യം ചെയ്തതിന്‍റെ പേരില്‍ യുവാവിനെ പഞ്ചായത്ത് മെമ്പറുടെ...

കണ്ണൂരിൽ യാത്രാബസ് വെള്ളത്തിൽ കുടുങ്ങി ; യാത്രക്കാരെ രക്ഷപ്പെടുത്തി

0
കണ്ണൂർ: കനത്ത മഴയെ തുടർന്ന് ഇരിട്ടി - തളിപ്പറമ്പ് സംസ്ഥാനപാതയിൽ വെള്ളം...