ഇതര സംസ്ഥാന തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ വിവിധ വകുപ്പുകളുടെ യോഗം നടത്തി

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയും ഇന്റഗ്രേറ്റഡ്
ഡെവലപ്മെൻറ് സൊസൈറ്റി ആലപ്പുഴയും ചേർന്ന് ഇതര സംസ്ഥാന തൊഴിലാളികൾ
നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ വിവിധ വകുപ്പുകളുടെ യോഗം നടത്തി. ഭൂരിഭാഗം തൊഴിലാളികളും നിരക്ഷരരായതിനാൽ പല മേഖലകളിലും അവർ ചൂഷണം ചെയ്യപ്പെടുന്നു.

വിശ്രമം ഇല്ലാതെ ജോലി ചെയ്തിട്ട് പോലും ഇടനിലക്കാരിലൂടെ അർഹിക്കുന്ന വേതനം പോലും അവരുടെ കൈകളിൽ എത്തുന്നില്ല. ഇതര സംസ്ഥാന തൊഴിലാളികളുടെ ഉന്നമനത്തിനും സുരക്ഷിതത്വത്തിനും വേണ്ടിയുള്ള പ്രവർത്തനങ്ങൾ ഏകീകരിക്കുന്നതിനെ കുറിച്ചു യോഗത്തിൽ ചർച്ച നടത്തി. ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി ആലപ്പുഴയുടെ സെക്രട്ടറിയും സബ് ജഡ്ജുമായ എം. ടി ജലജാ റാണി ഉദ്ഘാടന കർമ്മം നിർവഹിച്ച ചടങ്ങിൽ ജില്ല ലേബർ ഓഫീസർ എം.എസ്. വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു.

സബ് കളക്ടർ സൂരജ് ഷാജി മുഖ്യ സന്ദേശം നല്കി. ജില്ലാ പഞ്ചായത്ത്, സാമൂഹ്യ
നീതി വകുപ്പ്, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, ചൈൽഡ്‌ലൈൻ പ്രതിനിധികൾ,
ലേബർ ഓഫീസർമാർ, ഡി.വൈ .എസ്.പി മാർ, എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
ജില്ലാ മീഡിയേഷൻ സെന്റർ നോഡൽ ഓഫീസർ പ്രിയലാൽ എം , ഇന്റഗ്രേറ്റഡ്
ഡെവലപ്മെൻറ് സൊസൈറ്റി ആലപ്പുഴ ഡയറക്ടർ ജെൻസൺ വി.ജെ , കേരള
ഇന്റർസ്‌റ്റേറ്റ് മൈഗ്രന്റ്‌സ് അലയൻസ് ഫോ ർ ട്രാൻസ്ഫോർമേഷൻ (കിസ്മത്)
ജില്ലാ കോർഡിനേറ്റർ ജിറ്റോ ജോണി എന്നിവർ സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കള്ളക്കടൽ ജാഗ്രതാ നിർദേശം : 1.8 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്ക് സാധ്യത ;...

0
തിരുവനന്തപുരം: കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന...

ലഹരിയുടെ വേരറുത്ത് ഓപ്പറേഷൻ തൂഫാൻ ; അറസ്റ്റിലായവരുടെ എണ്ണം പതിനായിരത്തിലേക്ക്

0
തിരുവനന്തപുരം: ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 35...

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...