കടമ്മനിട്ട പടയണിക്ക് ഏപ്രിൽ 14ന് ചൂട്ട് വെയ്ക്കും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പ്രശസ്തമായ കടമ്മനിട്ട ഭഗവതി ക്ഷേത്രത്തിലെ പടയണിക്ക് 14 ന് രാത്രി 9 ന് ചൂട്ടുവെക്കും. 21 നാണ് വലിയ പടയണി. 23 ന് രാവിലെ 9 ന് പകല്‍ പടയണിയോട് 10 ദിവസത്തെ പടയണി സമാപിക്കും. പടയണി ആശാന്‍ ശ്രീകോവിലില്‍ നിന്നും ക്ഷേത്ര മേല്‍ശാന്തി ചൂട്ടുകറ്റയില്‍ പകര്‍ന്ന് നല്‍കുന്ന അഗ്നി ദേവിക്ക് അഭിമുഖമായി നിന്ന് പടയണികളത്തിലെ കല്ലില്‍ വെയ്ക്കും.

അതിനുശേഷം പച്ചത്തപ്പ് കൊട്ടിവിളിച്ചിറക്കും. അവകാശ കുടുംബത്തില്‍നിന്നും കൊണ്ടു വരുന്ന തേങ്ങ മുറിച്ച്‌ രാശിനോക്കി പത്തു നാള്‍ നീണ്ടു നില്‍ക്കുന്ന പടയണിയുടെ ഫലം പറയും. രണ്ടാം ദിവസവും പച്ചത്തപ്പ് കൊട്ടി വിളിച്ചിറക്കും. 16 ന് മൂന്നാം നാള്‍ കാച്ചികൊട്ടോടെ പടയണി ആരംഭിക്കും. എഴാം ദിവസം വരെ കൂട്ടകോലം ഉണ്ടാകും. 21 നാണ് വലിയ പടയണി. വലിയപടയണി ദിവസം എല്ലാ കോലങ്ങളും കളത്തില്‍ ഉറഞ്ഞു തുള്ളും.

21-ന് വൈകീട്ട് 7.15 ന് സാംസ്കാരിക സമ്മേളനം കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ ഉദ്ഘാടനം ചെയ്യും. പ്രൊഫ. കടമ്മനിട്ട വാസുദേവന്‍പിള്ള ഏര്‍പ്പെടുത്തിയ രാമന്‍നായര്‍ ആശാന്‍ പുരസ്കാരം നാരങ്ങാനം പടയണി ആശാന്‍ മടത്തുംപടി നെടുവേലില്‍ ടി. എസ്. രാധാക്യഷ്ണന്‍ നായര്‍ക്ക് പ്രൊഫ. കടമ്മനിട്ട വാസുദേവന്‍പിള്ള സമര്‍പ്പിക്കും.

വെള്ളാവൂര്‍ തോട്ടത്തില്‍ രാമക്കുറുപ്പ് സ്മാരക പുരസ്ക്കാരം കടമ്മനിട്ട പടയണിയിലെ കലാകാരനായ പി. ടി .പ്രസന്നകുമാറിന് വി. കെ. പുരുഷോത്തമന്‍പിള്ളയും നല്‍കും. രാത്രി 11.30 നാണ് വലിയ പടയണി. 23 ന് രാവിലെ 9 ന് പകല്‍ പടയണി നടക്കും. വൈകീട്ട് 4 ന് എഴുന്നെള്ളത്ത്, 6.30 ന് ദീപാരാധന രാത്രി 11 ന് എഴുന്നെള്ളത്തും നടക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...