മെഡിക്കല്‍ ക്യാമ്പും ലീഗല്‍ എയ്ഡ് ക്ലിനിക്കും നടത്തി

For full experience, Download our mobile application:
Get it on Google Play

കോരുത്തോട് : കോട്ടയം ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെയും കോരുത്തോട് ഗ്രാമ പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ മെഡിക്കല്‍ ക്യാമ്പും ലീഗല്‍ എയ്ഡ് ക്ലിനിക്കും നടത്തി. കൊമ്പുകുത്തി ഗവ: ട്രൈബല്‍ ഹൈസ്കൂളില്‍ കോരുത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സന്ധ്യാ വിനോദ് അധ്യക്ഷത വഹിച്ച യോഗം ജില്ലാ സെഷന്‍സ് ജഡ്ജ് എന്‍ ഹരികുമാര്‍ ഉദ്ഘാടനം ചെയ്തു.

ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ശ്രീമതി റീനാദാസ്, സബ്ബ് ജഡ്ജ് സുധീഷ് കുമാര്‍ എസ്, ഫസ്റ്റ് ക്ലാസ്റ്റ് മജിസ്ട്രേറ്റ് നസീബ് എ അബ്ദുള്‍ റസാഖ്, മുന്‍സിഫ് ഷെറിന്‍ കെ.ജോര്‍ജ്, ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ ജീരാജ് എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു. കൂടാതെ ജില്ലാ – ബ്ലോക്ക് – ഗ്രാമ പഞ്ചായത്തംഗങ്ങള്‍ ആശംസകള്‍ നേര്‍ന്നു.

ജില്ലാ സെഷന്‍സ് ജഡ്ജ് എന്‍ ഹരികുമാറിന്റെ നേതൃത്വത്തില്‍, കോരുത്തോട് ഗ്രാമപഞ്ചായത്തിലെ ചകിരി മേട് ട്രൈബല്‍ സെറ്റില്‍മെന്റ് കോളനി, മലബണ്ടാരങ്ങള്‍ താമസിക്കുന്ന മൂഴിക്കല്‍, കുപ്പക്കയം തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. മെഡിക്കല്‍ ക്യാമ്പില്‍ അലോപ്പതി, ആയൂര്‍വേദം, ഹോമിയോപ്പതി, നേത്ര വിഭാഗം എന്നീ വകുപ്പുകളും പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോഴിക്കോട് ചികിത്സാപ്പിഴവിനെ തുടർന്ന് രോഗി മരിച്ചതായി പരാതി

0
കോഴിക്കോട്: കോഴിക്കോട് ചികിത്സാപ്പിഴവിനെ തുടർന്ന് രോഗി മരിച്ചതായി പരാതി. മലബാർ മെഡിക്കൽ...

ആറ്റിങ്ങലിൽ പ്ലസ് വൺ വിദ്യാർഥിനിയെ സ്വകാര്യ ബസ്സിൽനിന്ന് കണ്ടക്ടർ ഇറക്കിവിട്ടതായി പരാതി

0
തിരുവനന്തപുരം: ആറ്റിങ്ങൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയെ...

സ്ത്രീ സൗജന്യ യാത്രാ സർവീസുകൾക്ക് നേരെയുള്ള ആക്രമണങ്ങളിൽ വിട്ടുവീഴ്ച ഉണ്ടാകില്ലെന്ന് കോര്‍പ്പറേഷൻ

0
തിരുവനന്തപുരം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സർവീസുകൾക്ക് നേരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ...

പേരൂർക്കട മാനസികാരോഗ്യകേന്ദ്രത്തിലെ അവസ്ഥ ആശങ്കപ്പെടുത്തുന്നതെന്ന് ഹൈക്കോടതി

0
കൊച്ചി: തിരുവനന്തപുരം പേരൂർക്കട മാനസികാരോഗ്യകേന്ദ്രത്തിലെ അവസ്ഥ ആശങ്കപ്പെടുത്തുന്നതെന്ന് ഹൈക്കോടതി. സുരക്ഷാ ജീവനക്കാരുടെ...