മെഗാ തിരുവാതിരയും വിളംബര ഘോഷ യാത്രയും സംഘടിപ്പിക്കുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : തിരുവല്ല നിയോജക മണ്ഡലത്തിൽ ഡിസംബർ 16നു നടക്കുന്ന നവകേരള സദസ്സിന് മുന്നോടിയായി കുടുംബശ്രീ പത്തനംതിട്ട ജില്ലാ മിഷന്റെ ആഭിമുഖ്യത്തിൽ തിരുവല്ല എം.ജി.എം സ്കൂൾ ഗ്രൗണ്ടിൽ മെഗാ തിരുവാതിര ഡിസംബർ 13നു 3.30നു സംഘടിപ്പിക്കുന്നു. തിരുവല്ല നിയോജക മണ്ഡലത്തിൽ ഉൾപ്പെട്ട തിരുവല്ല ഈസ്റ്റ്‌, വെസ്റ്റ്, കുറ്റൂർ, കടപ്ര, നിരണം, പെരിങ്ങര, നെടുമ്പ്രം, മല്ലപ്പള്ളി, ആനികാട്, കവിയൂർ, കല്ലൂപ്പാറ, കുന്നന്താനം, പുറമറ്റം എന്നീ പതിമൂന്നു സി ഡി എസ്സുകളിൽ നിന്നുള്ള കുടുംബശ്രീ അംഗങ്ങളും ഓക്സിലറി ഗ്രൂപ്പ്‌ അംഗങ്ങളും മെഗാ തിരുവാതിരയിൽ പങ്കെടുക്കും. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ മായാ അനിൽകുമാർ മെഗാ തിരുവാതിരയുടെ ഉദ്ഘാടനം നിർവഹിക്കുന്നു.

മെഗാ തിരുവാതിരക്ക് ശേഷം 4മണിക്ക് എം ജി എം സ്കൂൾ ഗ്രൗണ്ടിൽ നിന്നും എസ് സി എസ് സ്കൂൾ ഗ്രൗണ്ടിലേക്ക് ആയിരക്കണക്കിന് വനിതകളെ അണി നിരത്തി വിളംബര ഘോഷയാത്ര നടക്കും. ശിങ്കാരി മേളം, മുത്തുക്കുടകൾ, കലാ പരിപാടികൾ എന്നിവയും വിളംബര ഘോഷയാത്രയുടെ ഭാഗമാകും. അഡ്വ. മാത്യു ടി തോമസ് എംഎൽഎ ഘോഷയാത്രയുടെ ഫ്ലാഗ് ഓഫ്‌ ചടങ്ങ് നിർവഹിക്കുമെന്ന് കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ആദില എസ് അറിയിച്ചു. സബ് കളക്ടർ സഫ്നാ നസ്റുദ്ധീൻ, നഗര സഭാ കൗൺസിലർമാർ, ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങൾ, ബ്ലോക്ക്‌ പഞ്ചായത്ത്‌, ജില്ലാ പഞ്ചായത്ത്‌ ഡിവിഷൻ അംഗങ്ങൾ, സി ഡി എസ് ചെയർപേഴ്സന്മാർ, ജീവനക്കാർ എന്നിവർ ഘോഷയാത്രയുടെ ഭാഗമാകും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോട്ടയം അതിരൂപതയുടെ സഹായ മെത്രാനായി മോൺസിഞ്ഞോർ ഫാദർ തോമസ് ആനിമൂട്ടിലിനെ തെരഞ്ഞെടുത്തു

0
കൊച്ചി: സിറോ മലബാർ സഭക്ക് പുതിയ സഹായ മെത്രാൻ. കോട്ടയം അതിരൂപതയുടെ സഹായ...

കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ നിന്ന് സ്വകാര്യ ബസ് മോഷ്ടിച്ച കേസിൽ പ്രധാന പ്രതിയെ പിടികൂടി

0
കൊയിലാണ്ടി: കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ നിന്ന് സ്വകാര്യ ബസ് മോഷ്ടിച്ച കേസിൽ...

പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന് വേണ്ടിയുള്ള ക്രൈംബ്രാഞ്ച് തുടരന്വേഷണം അവസാനിപ്പിക്കുന്നു

0
തിരുവനന്തപുരം: പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന് വേണ്ടിയുള്ള ക്രൈംബ്രാഞ്ച് തുടരന്വേഷണവും അവസാനിപ്പിക്കുന്നു. സുകുമാരക്കുറുപ്പിനെ കണ്ടെന്ന്...

തിരുവല്ല ഈസ്റ്റ് കോ ഓപ്പറേറ്റീവ് ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടത് സംബന്ധിച്ച സി.പി.എം ആരോപണം അടിസ്ഥാന...

0
പത്തനംതിട്ട : തിരുവല്ല ഈസ്റ്റ് കോ ഓപ്പറേറ്റീവ് ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടത് സംബന്ധിച്ച്...