ഖമനയിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കും : മെഹബൂബ മുഫ്തി

For full experience, Download our mobile application:
Get it on Google Play

ടെഹ്റാൻ : ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാനായി ഔദ്യോഗിക ക്ഷണം ലഭിച്ചതായി പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി പ്രസിഡന്റ് മെഹബൂബ മുഫ്തി. സംസ്കാര ചടങ്ങിൽ പങ്കെടുക്കാനായി ഇറാനിലേക്ക് പോകുമെന്നും അവർ പറഞ്ഞു. ജൂലൈ 6നാണ് സംസ്കാര ചടങ്ങ് നിശ്ചയിച്ചിട്ടുള്ളത്. ഇറാനിലെ പരമോന്നത നേതാവിന്റെ ഓഫിസിലെ രാജ്യാന്തര വിഭാഗത്തിൽനിന്നുമാണ് മുഫ്തിക്ക് ക്ഷണം ലഭിച്ചത്. ഇന്ത്യയിൽനിന്നുള്ള വിശിഷ്ട അതിഥിയായി ചടങ്ങിൽ പങ്കെടുക്കാൻ വരണമെന്നായിരുന്നു ക്ഷണം. ഖമനയിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യയിലെ മറ്റു രാഷ്ട്രീയ നേതാക്കൾക്കും ക്ഷണം ലഭിച്ചതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ, കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ, കോൺഗ്രസ് നേതാക്കളായ സൽമാൻ ഖുർഷിദ്, പവൻ ഖേര എന്നിവർക്കാണ് ഇറാന്റെ ഔദ്യോഗിക ക്ഷണം ലഭിച്ചത്.

എന്നാൽ ഇവർ ചടങ്ങിൽ പങ്കെടുക്കുമോ എന്ന് വ്യക്തമല്ല. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ കഴിഞ്ഞയാഴ്ച ഇറാനിലേക്ക് ക്ഷണിച്ചിരുന്നു. എന്നാൽ മോദിക്ക് പകരം വിദേശകാര്യ സഹമന്ത്രി പബിത്ര മാർഗരീറ്റ, ബിഹാർ ഗവർണർ ലഫ്റ്റനന്റ് സയ്യിദ് അത്താ ഹസ്നൈനു എന്നിവർ പങ്കെടുക്കുമെന്നാണ് ലഭിക്കുന്ന വിവരം. യുഎസുമായുള്ള വെടിനിർത്തലിനു ശേഷം ഇറാൻ നയതന്ത്ര ബന്ധങ്ങൾ ശക്തമാക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യയിൽനിന്ന് ഇത്രയും നേതാക്കൾക്ക് ക്ഷണം ലഭിച്ചത്. ചൈന, റഷ്യ, പാക്കിസ്ഥാൻ, ഖത്തർ തുടങ്ങിയ രാജ്യങ്ങളിലെ നേതാക്ക‌‌ൾക്കും സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണമുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം; കേരളത്തിലെ എംപിമാരുടെ യോഗം വിളിക്കണമെന്ന് ജോൺ ബ്രിട്ടാസ്

0
ന്യൂഡല്‍ഹി: പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനവുമായി ബന്ധപ്പെട്ട് എംപിമാരുടെ യോഗം വിളിക്കണമെന്നാവശ്യപ്പെട്ട്...

സെക്രട്ടറിയേറ്റ് മാർച്ച് സംഘർഷം: ചികിത്സയിലുള്ള SFI പ്രവർത്തകരെ ആശുപത്രിയിലെത്തി അറസ്റ്റ് ചെയ്ത് പോലീസ്

0
തിരുവനന്തപുരം: സെക്രട്ടറിയേറ്റിലേക്ക് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിലെ സംഘര്‍ഷത്തില്‍ കൂടുതല്‍ അറസ്റ്റ്....

ബോർഡ്-കോർപ്പറേഷൻ നിയമനത്തിൽ തീരുമാനം; പട്ടിക നൽകിയാൽ ഉടൻ നിയമനമെന്ന് മുഖ്യമന്ത്രി

0
തിരുവനന്തപുരം: പട്ടിക നല്‍കിയാല്‍ ബോര്‍ഡ്- കോര്‍പ്പറേഷന്‍ നിയമനങ്ങള്‍ ഉടനെ നടത്തുമെന്ന് മുഖ്യമന്ത്രി...

മുഖ്യമന്ത്രിയോട് ചോദ്യം ചോദിക്കാൻ ശ്രമം; വനിതാ മാധ്യമപ്രവർത്തകരെ ഡൽഹി പൊലീസ് മർദിച്ചതായി പരാതി

0
ന്യൂഡല്‍ഹി: ഡൽഹി പൊലീസ് വനിതാ മാധ്യമപ്രവർത്തകരെ തല്ലിച്ചതച്ചതായി ആരോപണം. ഫോർ പിഎം...