പുതിയ ചിത്രവുമായി മെലാഞ്ച് ഫിലിം ഹൗസ്; സംവിധാനം ഷാനിൽ മുഹമ്മദ് ; പ്രഖ്യാപനവുമായി അണിയറ പ്രവർത്തകർ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയും നടന്‍ കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിച്ച ‘നിഴൽ’ എന്ന ചിത്രത്തിന് ശേഷം മെലാഞ്ച് ഫിലിം ഹൗസ് നിർമ്മിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ് നിർമ്മാതാക്കൾ. ‘ഫിലിപ്സ് ആന്റ് ദ മങ്കിപെൻ’, ‘അവിയൽ’ എന്നീ ചിത്രങ്ങൾക്ക് ശേഷം ഷാനിൽ മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

എൻ.എം ബാദുഷ, അഭിജിത്ത് എം പിള്ള, കുഞ്ഞുണ്ണി സി.ഐ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. തീർത്തും ഹ്യൂമറിന് പ്രധാന്യമുള്ള ചിത്രത്തിൻ്റെ തിരക്കഥ നവാഗതരായ അലൻ ആൻ്റണി, മാളവിക മേനോൻ എന്നിവർ ചേർന്ന് ഒരുക്കുന്നു. താരനിർണ്ണയം പൂർത്തിയാവുന്ന സിനിമയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ & പ്രൊജക്ട് ഡിസൈനർ ജിനു വി നാഥ് ആണ്. മാർച്ച് അവസാനത്തോടെ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്‍റെ കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു.വാർത്ത പ്രചാരണം: പി.ശിവപ്രസാദ്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബോഫോഴ്‌സ് തോക്ക് ഇടപാട് അഴിമതിക്കേസ് ; നിയമനടപടികൾ അവസാനിപ്പിച്ച് സുപ്രീംകോടതി

0
ന്യൂഡൽഹി : ഇന്ത്യൻ രാഷ്ട്രീയത്തെ നാല് പതിറ്റാണ്ടോളം ഉലച്ച ബോഫോഴ്‌സ് തോക്ക്...

പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിന് എത്തിയ വാഹനത്തിന് പിഴ ചുമത്തി ; എംവിഡി ഉദ്യോഗസ്ഥന് സസ്പെൻഷൻ

0
പത്തനംതിട്ട: പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിന് എത്തിയ വാഹനത്തിന് പിഴ ചുമത്തിയ മോട്ടോർ...

ഓണ വിപണി സജീവമായതോടെ പലയിടങ്ങളിലും ഒഴുകുന്നത്‌ മായം ചേർന്ന ശർക്കരയും വെളിച്ചെണ്ണയും

0
കൊല്ലം: ഓണ വിപണി സജീവമായതോടെ മായം കലർന്ന ശർക്കരയും വെളിച്ചെണ്ണയും വ്യാപകമായി...

പ്രതിപക്ഷ ബഹളം ; ലോക്സഭ 12 മണിവരെ നിർ‍ത്തിവച്ചു

0
ന്യൂഡൽഹി : ജന്തർ മന്തറിലെ പൊലീസ് നടപടിയിൽ അമിത് ഷായുടെ മറുപടി...