Monday, May 20, 2024 12:28 pm

മേൽപ്പാടം ചുണ്ടന്‍ നീരണിയല്‍ കര്‍മ്മം നാളെ നടക്കും

For full experience, Download our mobile application:
Get it on Google Play

മാന്നാർ : മേൽപ്പാടം നിവാസികളുടെ സ്വപ്നസാക്ഷാത്കാരമായി ചുണ്ടന്‍റെ നിർമാണം പൂർത്തിയായി. നീരണിയൽ വെള്ളിയാഴ്ച നടക്കും. ചുറ്റുമുള്ള പ്രദേശങ്ങളിൽ എല്ലാം ചുണ്ടൻവള്ളങ്ങളുള്ളപ്പോൾ മേൽപ്പാടത്തുകാർക്കും സ്വന്തമായി ചുണ്ടൻവള്ളം വേണമെന്ന ആഗ്രഹം വർഷങ്ങളായിട്ടുണ്ട്. കർഷകരും കർഷകത്തൊഴിലാളികളുംഅടങ്ങുന്ന ഈ പ്രദേശത്ത് നിർമാണത്തിന് ആവശ്യമായ ഭാരിച്ച തുക കണ്ടെത്തുക എന്നുള്ളത് പ്രയാസമായിരുന്നതിനാൽ സാധിച്ചില്ല. മേൽപ്പാടം നിവാസികളായ കുറെ ചെറുപ്പക്കാരും പ്രവാസികളായ സുഹൃത്തുക്കളും ചേർന്ന് 2023 മാർച്ച് 26-ന് മേൽപ്പാടം ചുണ്ടൻവള്ളസമിതി രൂപവത്‌കരിച്ചു. 5,000 രൂപവീതം ഓഹരി വിഹിതം നിശ്ചയിച്ച് വീയപുരം പഞ്ചായത്തിലെ 3, 4, 5 വാർഡു കളിലെയും മാന്നാർ പഞ്ചായത്തിലെ 1, 2 വാർഡുകളിലെയും കുടുംബങ്ങളെ സഹകരിപ്പിക്കാൻ തീരുമാനിച്ചു.

പൊൻകുന്നം, കാഞ്ഞിരപ്പള്ളി ഭാഗത്തുനിന്ന്‌ അനുയോജ്യമായ ആഞ്ഞിലി മരം കണ്ടെത്തി ചുണ്ടൻവള്ളനിർമിതിയുടെ രാജശില്പി കോയിൽമുക്ക് നാരായണനാചാരിയുടെ മകൻ സാബു നാരായണനാചാരിയുടെ നേതൃത്വത്തിലുള്ള വിദഗ്ധരെ നിർമാണ പ്രവൃത്തിക്ക് ചുമതലപ്പെടുത്തി. 2023 ജൂലൈ 14-ന് ഉളികുത്തൽ കർമം നടത്തുകയും നവംബർ 30-ന് മലർത്തൽ കർമം നടത്തുകയും ചെയ്തു. ഒൻപതുമാസംകൊണ്ട് നിർമാണം പൂർത്തീകരിച്ചു. 800 ക്യുബിക്ക് അടി ആഞ്ഞിലിത്തടി, 3 ക്വിന്റൽ ഇരുമ്പ്, 40 കിലോ പിത്തള, 25 കിലോ ചെഞ്ചല്യം എന്നിവ ഉപയോഗിച്ചു. 128 അടി നീളവും 64 ഇഞ്ച് വീതിയും 22 ഇഞ്ച് താഴ്ചയുമുള്ള വള്ളത്തിൽ 85 തുഴച്ചിൽക്കാർ, അഞ്ച് അമരക്കാർ, ഏഴു താളക്കാർ ഉണ്ടായിരിക്കും. വെള്ളിയാഴ്ച 12.25 നും 12.30 നും മധ്യേയുള്ള ശുഭമുഹൂർത്തത്തിലാണ് നീരണിയൽ ചടങ്ങ്. രാവിലെ 10-നു നടക്കുന്ന പൊതുസമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികളായ ജോസഫ് എബ്രഹാം (സമിതി ക്യാപ്റ്റൻ), കെ. കുട്ടപ്പൻ (പ്രസിഡന്റ്), ഷിബു വർഗീസ് (സെക്രട്ടറി), ഷിബു തോമസ് (ഖജാൻജി), ഐപ് ചക്കിട്ട, ജനാർധൻ പി. ജ്യോതിസ് (വൈസ് പ്രസിഡന്റുമാർ) എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

നൃത്തപരിശീലനത്തിനിടെ 13കാരി കുഴഞ്ഞുവീണ് മരിച്ചു

0
കാസർകോട്: നൃത്ത പരിശീലനത്തിനിടെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണു മരിച്ചു. കാസർകോട്...

റാന്നി – കോന്നി താലൂക്കുകളിൽ അനധികൃത പാറമടകൾ വ്യാപകം – പരിശോധനകള്‍ പ്രഹസനം

0
പത്തനംതിട്ട : റാന്നി, കോന്നി താലൂക്കുകളിൽ അനധികൃത പാറമടകൾ ദിനംപ്രതി പെരുകുന്നു....

മാരൂർ എൻ.എസ്.എസ്. കരയോഗത്തിന്‍റെ കുടുംബസംഗമം നടന്നു

0
മാരൂർ : 3620-ാം നമ്പർ മാരൂർ എൻ.എസ്.എസ്. കരയോഗത്തിന്‍റെ കുടുംബസംഗമം എൻ.എസ്.എസ്....

തെരഞ്ഞെടുപ്പ് കഴിഞ്ഞതിനാല്‍ പ്രസക്തിയില്ല : മസാല ബോണ്ട് കേസില്‍ ഇഡി അപ്പീല്‍ ഹൈക്കോടതി തീര്‍പ്പാക്കി

0
കൊച്ചി: മസാല ബോണ്ട് കേസിൽ ഇഡി അപ്പീൽ ഹൈക്കോടതി തീർപ്പാക്കി. തെരഞ്ഞെടുപ്പ്...