Wednesday, March 12, 2025 10:39 am

കാലാവധി കഴിഞ്ഞിട്ടും ചിട്ടിപ്പണം തിരികെ നല്‍കാതെ മേമന ചിട്ടി ഫണ്ട് ; അടൂരിലെ ബാര്‍ബര്‍ ഷോപ്പുടമക്ക് കിട്ടാനുള്ളത് അഞ്ചു ലക്ഷം രൂപ

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : കാലാവധി കഴിഞ്ഞിട്ടും ചിട്ടിപ്പണം തിരികെ നല്‍കാതെ മേമന ചിട്ടി ഫണ്ട്. അടൂര്‍ സ്വദേശിക്ക് ലഭിക്കുവാനുള്ളത് അഞ്ചു ലക്ഷം രൂപ. ഇപ്പോള്‍ പറഞ്ഞ  അവധി ജനുവരി 15 ആണ്. അന്നുകൂടി നോക്കുമെന്നും പണം കിട്ടിയില്ലെങ്കില്‍ കൊടിപിടിച്ച് സമരത്തിന്‌ ഇറങ്ങേണ്ടി വരുമെന്നും അടൂര്‍ സ്വദേശി സോമന്‍ പറഞ്ഞു.

അടൂര്‍ – ചെറുപുഞ്ച തെങ്ങുവിള കിഴക്കേതില്‍ സോമന്‍ മേമന ചിട്ടി ഫണ്ടിന്റെ അടൂര്‍ ശാഖയിലാണ് ചിട്ടിക്ക് ചേര്‍ന്നത്‌. ബാര്‍ബര്‍ തൊഴിലാളിയായ ഇദ്ദേഹം 05/2019/15 നമ്പരായി ചേര്‍ന്ന ചിട്ടിയുടെ അവസാന തവണ കഴിഞ്ഞ സെപ്തംബര്‍ 29 ന്  അടച്ചു തീര്‍ത്തു. എന്നാല്‍ ചിട്ടിത്തുക യഥാസമയം സോമന് നല്‍കിയില്ല. നിരവധി തവണ അവധി പറഞ്ഞിട്ടും ഇന്നുവരെ പണം നല്‍കിയിട്ടില്ല. ഇന്നലെ അടൂരിലെ ചില പാര്‍ട്ടി പ്രവര്‍ത്തകര്‍ വിഷയത്തില്‍ ഇടപെട്ടു. തുടര്‍ന്ന് ജനുവരി 15 നകം പണം നല്‍കാമെന്ന് ചിട്ടി ഫണ്ട് ഉറപ്പുനല്‍കി. അന്നേദിവസം പണം നല്‍കിയില്ലെങ്കില്‍ വീട്ടുപടിക്കല്‍ കൊടി കുത്തി സമരം ചെയ്യുമെന്നും ഇവര്‍ പറഞ്ഞിട്ടുണ്ട്.

ചിട്ടി ഫണ്ടിന്റെ ഓഫീസുമായി പത്തനംതിട്ട മീഡിയ  ബന്ധപ്പെട്ടപ്പോള്‍ ചിട്ടിപ്പണമായ അഞ്ചുലക്ഷം രൂപ സോമന് നല്‍കുവാനുള്ള കാര്യം ജീവനക്കാര്‍ സമ്മതിച്ചു. ചിട്ടി തീര്‍ന്നാല്‍ ഒരുമാസത്തിനുള്ളില്‍ പണം നല്‍കുകയാണ് സാധാരണ ചെയ്തുവരുന്നതെന്നും ഇപ്പോഴത്തെ സാഹചര്യത്തില്‍ പണം നല്‍കുവാന്‍ താമസിച്ചുവെന്നും അവര്‍ പറഞ്ഞു. ചിട്ടിയുടെ  കാലാവധി തികയുന്നതിനു മുമ്പ് സോമന്‍ തവണകള്‍ അടച്ചുതീര്‍ത്തതാണെന്നും ഇദ്ദേഹത്തിന് നല്‍കേണ്ട അഞ്ചു ലക്ഷം രൂപ എത്രയുംവേഗം നല്‍കുമെന്നും ചിട്ടി ഫണ്ട് ഉടമ ഷാജി മേമന പറഞ്ഞു. എന്നാല്‍ സോമന്‍ ഇക്കാര്യം നിഷേധിച്ചു. 2020 ഓഗസ്ത് മാസത്തില്‍ തീരേണ്ട ചിട്ടി ആയിരുന്നെന്നും ലോക്ക് ഡൌണിന്റെ പശ്ചാത്തലത്തില്‍ രണ്ടുമാസം ചിട്ടിയുടെ കാലാവധി ദീര്‍ഘിപ്പിച്ചതാണെന്നും അടൂരില്‍ ത്രീ സ്റ്റാര്‍ ബാര്‍ബര്‍ ഷോപ്പ് നടത്തുന്ന സോമന്‍ പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അടൂർ കെ.എസ്.ആർ.ടി.സി -ഇല്ലത്ത് കാവ് റോഡിൽ മാലിന്യം തള്ളുന്നു

0
അടൂർ : അടൂർ കെ.എസ്.ആർ.ടി.സി -ഇല്ലത്ത് കാവ് റോഡിൽ മാലിന്യം...

എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയന്‍ ബുധനൂർ മേഖലാ സംഗമം നടത്തി

0
ബുധനൂർ : എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയനിലെ ആറ് ശാഖായോഗങ്ങൾ...

തൃക്കോവിൽ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ശ്രീകോവിലിന് മുകൾ വശം ചെമ്പ് മേയൽ തുടങ്ങി

0
വള്ളിക്കോട് : തൃക്കോവിൽ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ശ്രീകോവിലിന് മുകൾ വശം...

കൂടൽമാണിക്യ ക്ഷേത്രത്തിലെ കഴക നിയമനം : കോഴഞ്ചേരി യൂണിയൻ കൗൺസിൽ പ്രതിഷേധിച്ചു

0
കോഴഞ്ചേരി : കേരളത്തിന്റെ നവോത്ഥാന ചരിത്രം മാറ്റിമറിക്കാൻ കൂടൽമാണിക്യ ക്ഷേത്ര...