രാമക്ഷേത്രത്തിനായി ജീവൻ ബലിയർപ്പിച്ചവർക്ക് അയോദ്ധ്യയില്‍ സ്മാരകം ; പ്രഖ്യാപനവുമായി യോഗി ആദിത്യനാഥ്

For full experience, Download our mobile application:
Get it on Google Play

ഉത്തർപ്രദേശ് : രാമജന്മഭൂമിയ്‌ക്കായി ജീവൻ ബലിയർപ്പിച്ചവർക്ക് അയോദ്ധ്യയില്‍ സ്മാരകം നിർമ്മിക്കുമെന്ന് യോഗി ആദിത്യനാഥ്. കോത്താരി സഹോദരന്മാര്‍ മുതല്‍ രാമക്ഷേത്രത്തിനായി ജീവന്‍ ബലിയര്‍പ്പിച്ച ഓരോ ആൾക്കും ആദരവ് നൽകുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. അയോദ്ധ്യയിൽ രാമക്ഷേത്രം നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തിനിടെ ഉണ്ടായ പോലീസ് വെടിവെയ്പ്പിലാണ് കോത്താരി സഹോദരങ്ങൾ കൊല്ലപ്പെട്ടത്.

1990 ലാണ് രാം കുമാർ കോത്താരിയും ശരത് കോത്താരിയും ഉത്തർപ്രദേശിൽ എത്തുന്നത്. കൊൽക്കത്ത സ്വദേശികളായിരുന്നു ഇരുവരും. ലക്ഷക്കണക്കിന് പേർ അയോദ്ധ്യയില്‍ ബലിദാനികളായി. ഇന്ന് ആ ആത്മാക്കള്‍ക്ക് നിത്യശാന്തി ലഭിക്കുന്ന അവസരമാണ്. ആ ദിവ്യാത്മാക്കള്‍ എവിടെയായിരുന്നാലും ഇന്ന് സന്തോഷിക്കുകയാകുമെന്നും യോഗി ആദിത്യനാഥ്‌ പറഞ്ഞു. അവര്‍ ജീവന്‍ നല്‍കി നടത്തിയ പോരാട്ടത്തിന് ഇന്ന് ഫലം കാണുകയാണ്. രാമക്ഷേത്രം ഉയരുകയാണ്. അവരുടെ ദൃഢനിശ്ചയമാണ് രാമക്ഷേത്രം എന്ന സ്വപ്‌നം നടത്താന്‍ കാരണമായതെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി പ്രതിസന്ധി പെട്ടെന്ന് പരിഹരിക്കാനാവില്ല, ദിവസം ഒന്നിലേറെതവണ നിയന്ത്രണം അനിവാര്യം ; മന്ത്രി സണ്ണി...

0
കൊച്ചി : സംസ്ഥാനത്ത് വൈദ്യുതി ആവശ്യകതയിൽ വൻ വർധനവ് ഉണ്ടായതിനെ തുടർന്ന്...

സ്വർണ വിലയിൽ വൻ ഇടിവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. ഇന്ന് രാവിലെ 22...

മുഖ്യമന്ത്രി പറയുന്നത് പോലെയായിരിക്കും പിഎംശ്രീയുടെ ഭാവി ; നയം വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രി എൻ....

0
തിരുവനന്തപുരം: പിഎം ശ്രീയുമായി ബന്ധപ്പെട്ട് കേന്ദ്രം രണ്ടാമതും കത്തയച്ചുവെന്ന് സ്ഥിരീകരിച്ച് വിദ്യാഭ്യാസ...

മഹാരാഷ്ട്രയിൽ രണ്ട് വാഹനാപകടങ്ങളിലായി 14 പേർ മരിച്ചു ; മരിച്ചവരിൽ മൂന്ന് കുട്ടികളും

0
മുംബൈ: മഹാരാഷ്ട്ര ഉണർന്നത് രണ്ട് ദുരന്തവാർത്ത കേട്ടാണ്. ഭണ്ഡാരയിലെ പിമ്പാൽഗാവിലൽ പുലർച്ചെ...