Monday, November 4, 2024 8:56 pm

ഓർമ്മപ്പൂക്കൾ ; നവംബർ ഒന്നിന് പത്തനംതിട്ടയിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ല രൂപീകരണ ദിനമായ നവംബർ ഒന്നിന് സിനിമ പ്രേക്ഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ സിനിമരംഗത്ത് നിന്ന് വിടവാങ്ങിയ ജില്ലയിൽ നിന്നുള്ള കലാകാരൻമാരെ അനുസ്മരിക്കുന്ന ” ഓർമ്മപ്പൂക്കൾ ” സംഘടിപ്പിക്കുമെന്ന് സിനിമ പ്രേക്ഷക കൂട്ടായ്മ ജില്ല ചെയർമാൻ സലിം പി. ചാക്കോയും ജനറൽ കൺവീനർ പി. സക്കീർ ശാന്തിയും പത്രസമ്മേളനത്തിൽ അറിയിച്ചു. നവംബർ ഒന്നിന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് ഒരുമണിവരെ പത്തനംതിട്ട മിനി സിവിൽ സ്റ്റേഷന് മുന്നിലാണ് ഓർമ്മപ്പൂക്കൾ സംഘടിപ്പിക്കുന്നത്. വേഗവരയുടെയും ഓർമ്മയുടെയും ലോകവിസ്മയം ഡോ. ജിതേഷ്ജി സ്മരണാഞ്ജലി ഉദ്ഘാടനം ചെയ്യും. ജില്ലയുടെ പിതാവ് കെ.കെ. നായരെ അഡ്വ. ഷബീർ അഹമ്മദ് അനുസ്മരിച്ചു കൊണ്ടാണ് ഓർമ്മപ്പൂക്കൾ തുടങ്ങുന്നത്. ഓമല്ലൂർ ചെല്ലമ്മ ,അടൂർ ഭാസി , എം.ജി. സോമൻ ,പ്രതാപചന്ദ്രൻ ,കവിയൂർ രേണുക , അടൂർ ഭവാനി , അടൂർ പങ്കജം , ആറൻമുള പൊന്നമ്മ , തിലകൻ , ക്യാപ്റ്റൻ രാജു , ആയിരൂർ സദാശിവൻ , കെ.ജി ജോർജ്ജ് ,ഗാന്ധിമതി ബാലൻ , കെ.കെ ഹരിദാസ് , കോന്നിയൂർ ഭാസ് , പി . അയ്യനേത്ത് , കവിയൂർ പൊന്നമ്മ , ഇ.കെ ശിവറാം , പുല്ലംപള്ളിൽ പി.വി. എബ്രഹാം, പന്തളം ത്രിലോക് സുരേന്ദ്രൻ പിള്ള , എം.ജി. ഗോപിനാഥ് , നിസാം റാവുത്തർ എന്നിവർക്ക് സ്മരണാഞ്ജലി അർപ്പിക്കും.

അഡ്വ. ഓമല്ലൂർ ശങ്കരൻ , മാലേത്ത് സരളാദേവി, പി.ബി. ഹർഷകുമാർ , കൈലാസ് എസ്, അഡ്വ ഹരിദാസ് ഇടത്തിട്ട , ജോൺസൻ വിളവിനാൽ, കെ. ജി.വാസുദേവൻ, അജിത്കുമാർ ആർ , അഡ്വ. സോജി മെഴുവേലി, കടമ്മനിട്ട കരുണാകരൻ , റോബിൻ പീറ്റർ ,സണ്ണി മർക്കോസ്, സുനിൽ മാമൻ കൊട്ടുപള്ളിൽ, ഹരി ഇലന്തൂർ , വിനോദ് ഇളകൊള്ളൂർ , ടി.എ പാലമൂട് , എം.വി സഞ്ജു , കെ.സി. വർഗ്ഗീസ്, കെ. അനിൽകുമാർ , പി.എസ്. രാജേന്ദ്രപ്രസാദ്, ബിജേഷ് വർഗ്ഗീസ്, സാമുവേൽ കിഴക്കുപുറം, കെ ആർ. കെ. പ്രദീപ്, അനില അനിൽ, ജി പൊന്നമ്മ, ശ്രീജിത് എസ്. നായർ ,റെജി എബ്രഹാം, ജോജു ജോർജ്ജ് തോമസ് എന്നിവർ കലാകാരൻമാരെ അനുസ്മരിക്കുമെന്ന് അവർ അറിയിച്ചു. എഡിറ്റർ നിഷാദ് യൂസഫിന് ആദരാഞ്ജലി അർപ്പിച്ചു കൊണ്ടാണ് പത്രസമ്മേളനം തുടങ്ങിയത്.

kannattu
dif
ncs-up
previous arrow
next arrow
Advertisment
silpa-up
sam
shanthi--up
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോന്നിയിൽ ബൈക്ക് കാറിൽ ഇടിച്ചു ; യുവാവിന് പരിക്ക്

0
കോന്നി : കോന്നി മാമൂട്ടിൽ നിയന്ത്രണം വിട്ട ബൈക്ക് കാറിൽ ഇടിച്ച്...

മല്ലപ്പള്ളി ഉപജില്ല കലോത്സവത്തിന് ചെങ്ങരൂർ സെന്റ് തെരേസാസ് ബി. സി ഹയർ സെക്കണ്ടറി സ്കൂളിൽ...

0
മല്ലപ്പള്ളി : ചെങ്ങരൂർ സെന്റ് തെരേസാസ് ബി സി ഹയർ സെക്കൻഡറി...

റാന്നി ഉപജില്ലാ സ്കൂൾ കലോത്സവത്തിന് എം എസ് ഹയർസെക്കൻഡറി സ്കൂളിൽ തുടക്കമായി

0
റാന്നി : റാന്നി ഉപജില്ലാ സ്കൂൾ കലോത്സവത്തിന് എം എസ് ഹയർസെക്കൻഡറി...

ബിജെപിയിലെ അതൃപ്‌തി തനിക്ക് ഗുണമാകും ; ഡോ. പി.സരിൻ

0
പാലക്കാട്: ബിജെപിയിലെ അതൃപ്‌തി തനിക്ക് ഗുണമാകുമെന്ന് പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഇടത്...