മെമു ട്രെയിനുകൾക്ക് ഇനി ഏറ്റുമാനൂരിൽ സ്റ്റോപ്പ്

For full experience, Download our mobile application:
Get it on Google Play

ഏറ്റുമാനൂർ: എറണാകുളം – കായംകുളം – എറണാകുളം മെമു ട്രെയിനുകൾക്ക് ഏറ്റുമാനൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന ദീർഘകാല ആവശ്യം അംഗീകരിക്കപ്പെടാൻ വഴിതെളിയുന്നു. ഇതു സംബന്ധിച്ച് തോമസ് ചാഴികാടൻ നൽകിയ കത്തിന് സതേൺ റെയിൽവേ ജനറൽ മാനേജർ ആർ.എൻ. സിംഗ് നൽകിയ മറുപടിയിലാണ് ആവശ്യം അനുഭാവപൂർവം പരിഗണിക്കാമെന്ന ഉറപ്പ് ലഭിച്ചത്. രാവിലെ എറണാകുളത്തുനിന്നും കായംകുളത്തേക്കുള്ള മെമു 9.40ന് ഏറ്റുമാനൂരിലെത്തും. വൈകുന്നേരം 4.30ന് എറണാകുളത്തേക്കുള്ള ട്രെയിനും ഏറ്റുമാനൂരിലെത്തും. യൂണിവേഴ്സിറ്റി ജീവനക്കാർ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് ഈ ട്രെയിനുകൾ സൗകര്യമാകും. ഏറ്റുമാനൂർ ജനകീയ വികസന സമിതി ഉൾപ്പെടെ വിവിധ സംഘടനകളുടെ ദീർഘനാളത്തെ ആവശ്യമായിരുന്നു വിവിധ ട്രെയിനുകൾക്ക് ഏറ്റുമാനൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്നത്. വഞ്ചിനാട് എക്സ് പ്രസ് ഉൾപ്പെടെയുള്ള ചില ട്രെയിനുകൾക്കുകൂടി ഏറ്റുമാനൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യമാണ് നിലനിൽക്കുന്നത്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൈക്രോ ഫിനാൻസ് കേസ്: അഡീഷണൽ ചീഫ് സെക്രട്ടറി ഹാജരായില്ല ; അതൃപ്തി പ്രകടമാക്കി ഹൈക്കോടതി

0
കൊച്ചി: മൈക്രോ ഫിനാൻസ് കേസിൽ അഡീഷണൽ ചീഫ് സെക്രട്ടറി ഹാജരാകാത്തതിൽ അതൃപ്തി...

അട്ടപ്പാടി ഭൂമിതട്ടിപ്പ് : കോൺഗ്രസിന് തിരിച്ചടിയായി ആദിവാസി കുടുംബങ്ങളുടെ കൂട്ടരാജി

0
പാലക്കാട്: അട്ടപ്പാടിയിൽ കോൺഗ്രസ് നേതാക്കൾ ഉൾപ്പെട്ട ആദിവാസി ഭൂമിതട്ടിപ്പിൽ പാർട്ടിക്ക്...

മാസപ്പടി കേസ് : ഇഡി ഭീഷണിപ്പെടുത്തി ; മൊഴി പിൻവലിക്കാൻ സത്യവാങ്മൂലം നൽകി...

0
കൊച്ചി : എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ ഗുരുതര ആരോപണവുമായി പി എ മുഹമ്മദ്...

കടുത്ത വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയുടെ വയറ്റിൽനിന്ന് പുറത്തെടുത്തത് 14 പേനകളും അഞ്ച്...

0
പാലനാട്: ആന്ധ്രാപ്രദേശിലെ നരസാരോപേട്ടിൽ കടുത്ത വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച...