‘ഇനി പ്രിയദർശൻ കൂടി വരട്ടെ’; കെ.എസ്.ആർ.ടി.സി സൗജന്യ യാത്രയിൽ പുരുഷന്മാർക്കും ഇളവ് വേണമെന്ന് നടി പ്രിയങ്ക

For full experience, Download our mobile application:
Get it on Google Play

കൊച്ചി: സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര അനുവദിച്ച സർക്കാർ തീരുമാനത്തിന് പിന്നാലെ, ഈ വിഷയത്തിൽ രൂക്ഷ പ്രതികരണവുമായി നടി പ്രിയങ്ക അനൂപ് രംഗത്ത്. ജൂൺ 15 മുതൽ ‘പ്രിയദർശിനി’ എന്ന് പേരിട്ട ഓർഡിനറി ബസുകളിലാണ് സ്ത്രീകൾക്ക് സൗജന്യ യാത്ര ലഭ്യമായത്. പദ്ധതിയെ സ്വാഗതം ചെയ്യുന്നവർക്കിടയിൽ പുരുഷന്മാർക്കും ഈ ആനുകൂല്യം നൽകണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് നടിയുടെ അഭിപ്രായപ്രകടനം. “സ്ത്രീയും പുരുഷനും തുല്യരാണ്, അതുകൊണ്ട് പുരുഷന്മാർക്കും സൗജന്യ ബസ് യാത്ര നൽകണം,” എന്ന് പ്രിയങ്ക തുറന്നടിച്ചു. പദ്ധതി നടപ്പാക്കിയതിന് പിന്നാലെ പ്രൈവറ്റ് ബസുടമകൾ സമരം പ്രഖ്യാപിച്ചതും മറ്റും വലിയ പുകിലുകൾക്ക് വഴിവെച്ചിരിക്കുകയാണെന്നും നടി ചൂണ്ടിക്കാട്ടി.

തന്റെ അഭിപ്രായത്തിൽ, പ്രായമായവർക്കും ബുദ്ധിമുട്ടനുഭവിക്കുന്നവർക്കും സൗജന്യ സർവീസ് ലഭ്യമാക്കുകയാണ് വേണ്ടത്. നിലവിലെ സാഹചര്യത്തിൽ കെഎസ്ആർടിസിക്ക് നഷ്ടം വരാത്ത രീതിയിൽ കൂടുതൽ ബസുകൾ ഇതിനായി മാത്രമായി ഇറക്കുന്നതാണ് നല്ലതെന്നും പ്രിയങ്ക നിർദ്ദേശിച്ചു. മുഖ്യമന്ത്രിയോട് പുരുഷന്മാർക്കും സൗജന്യം അനുവദിക്കണമെന്ന് ആവശ്യപ്പെടാൻ താൻ തയ്യാറാണെന്നും, അതിൽ എന്താണ് തെറ്റെന്നും അവർ ചോദിക്കുന്നു. മാത്രമല്ല, കഷ്ടപ്പെട്ട് പഠിക്കാൻ പോകുന്ന വിദ്യാർഥികൾക്കും ഈ സൗജന്യം ബാധകമാക്കണമെന്ന് നടി ആവശ്യപ്പെട്ടു. സർക്കാർ അധികാരത്തിൽ വന്ന് ഒരു മാസം മാത്രമേ ആയിട്ടുള്ളൂവെന്നും, എല്ലാം ഒറ്റയടിക്ക് നടപ്പിലാക്കാൻ സാധിക്കില്ലെന്നും മനസ്സിലാക്കുന്നു. എങ്കിലും ഓരോ കാര്യങ്ങളായി സർക്കാർ ചെയ്തു വരുമെന്ന പ്രതീക്ഷയും അവർ പങ്കുവെച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട്ട് റോഡരികിൽ ഒരാൾപൊക്കത്തിൽ കഞ്ചാവ് ചെടി കണ്ടെത്തി ; എക്സൈസ് കസ്റ്റഡിയിലെടുത്തു

0
കോഴിക്കോട്: റോഡരികില്‍ ഒരാളോളം പൊക്കത്തില്‍ വളര്‍ന്ന നിലയില്‍ കണ്ട കഞ്ചാവ് ചെടി...

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...