Friday, March 29, 2024 7:23 pm

സ്വകാര്യ ബാങ്കിലെ അക്കൗണ്ടില്‍ തിരിമറി ; കോടികള്‍ തട്ടിയെടുത്ത കേസില്‍ ഒരാള്‍ പോലീസ് പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കൊല്ലം : പ്രമുഖ സ്വകാര്യ ബാങ്കിലെ അക്കൗണ്ടില്‍ തിരിമറി നടത്തി കോടികള്‍ തട്ടിയെടുത്ത കേസില്‍ ഒരാള്‍ പോലീസ് പിടിയില്‍. തിരുവനന്തപുരം വെമ്പായം കൊഞ്ചിറ പോക്കുന്നില്‍ സജീബ് മന്‍സിലില്‍ സാജിദാണ് (36) ശക്തികുളങ്ങര പോലീസിന്റെ പിടിയിലായത്.

Lok Sabha Elections 2024 - Kerala

ശക്തികുളങ്ങരയിലെ പ്രമുഖ സ്വകാര്യ ബാങ്കില്‍നിന്ന് 2016 മുതല്‍ 2021 വരെയുള്ള കാലയളവില്‍ സ്ഥിരനിക്ഷപം നടത്തിയിരുന്ന 11 പേരുടെ അക്കൗണ്ടുകളില്‍നിന്നാണ് തിരിമറി നടത്തി പണം അപഹരിച്ചത്. ഈ കാലയളവിലെ ശക്തികുളങ്ങര ശാഖയിലെ ബാങ്ക് മാനേജറും സാജിദും അടക്കം അഞ്ചുപേര്‍ ചേര്‍ന്നാണ് തട്ടിപ്പ് നടത്തിയത്. ശക്തികുളങ്ങര സ്റ്റേഷനില്‍ നിലവിലെ ബാങ്ക് മാനേജര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിന്റെ വ്യാപ്തി വ്യക്തമായത്.

11 അക്കൗണ്ടുകളില്‍നിന്നായി 1,75,37,183 രൂപ ഉടമകള്‍ അറിയാതെ ഓവര്‍ ഡ്രാഫ്റ്റായി പ്രതികള്‍ വ്യാജമായി നിര്‍മിച്ച ഐ.ടി കമ്പനിയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു. പിന്നീട് ഈ പണം അഞ്ചുപേരും ചേര്‍ന്ന് വീതിച്ചെടുക്കുകയും ചെയ്തു. ഇവര്‍ പണമിടപാട് നടത്തിയ ഐ.ടി കമ്പനി വ്യാജമായി നിര്‍മിച്ചതാണെന്നും തട്ടിപ്പില്‍ ബാങ്ക് മാനേജര്‍ക്ക് സഹായം നല്‍കിയ നാലുപേര്‍ കൂടി ഉണ്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തി. തട്ടിപ്പ് നടത്തിയ ബാങ്ക് മാനേജര്‍ ഉള്‍പ്പെടെ ബാക്കി പ്രതികള്‍ നിലവില്‍ വിദേശരാജ്യത്ത് ഒളിവിലാണ്.

സാജിദ് ഒളിവില്‍ പോകാന്‍ ശ്രമിക്കുന്നതിനിടയിലാണ് ശക്തികുളങ്ങര പോലീസിന്റെ പിടിയിലായത്. കേസിലെ ബാക്കി പ്രതികളെ ഉടന്‍തന്നെ നിയമത്തിന് മുന്നില്‍ എത്തിക്കുമെന്ന് കൊല്ലം സിറ്റി പോലീസ് മേധാവി ടി.നാരായണന്‍ അറിയിച്ചു. കൊല്ലം എസിപി ജി.ഡി വിജയകുമാറിന്റെ മേല്‍നോട്ടത്തില്‍ ശക്തികുളങ്ങര ഇന്‍സ്പെക്ടര്‍ യു.ബിജുവിന്റെ നേതൃത്വത്തില്‍ എസ്ഐ ഐ.വി ആശ, എ.എസ്.ഐമാരായ അനില്‍കുമാര്‍, ഡാര്‍വിന്‍, എസ്.സി.പി.ഒ ശ്രീലാല്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാന്‍ഡ് ചെയ്തു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മുക്താര്‍ അന്‍സാരിയുടെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് കോടതി

0
ഡല്‍ഹി: ഉത്തര്‍ പ്രദേശില്‍ അഞ്ച് തവണ എം.എല്‍.എയായിരുന്ന മുക്താര്‍ അന്‍സാരിയുടെ ദുരൂഹമരണത്തില്‍...

മാഹിയെക്കുറിച്ചുള്ള വിവാദ പരാമർശത്തിൽ പി സി ജോർജ്ജിന് എതിരെ പോലീസ് കേസ് എടുത്തു

0
കസബ: മാഹിയെക്കുറിച്ചുള്ള വിവാദ പരാമർശത്തിൽ പി സി ജോർജ്ജിന് എതിരെ പോലീസ്...

കേരള എൻജിനിയറിങ്, മെഡിക്കൽ പ്രവേശനം ; ഏപ്രിൽ 17 വരെ അപേക്ഷിക്കാം

0
തിരുവനന്തപുരം: കേരളത്തിലെ എൻജിനിയറിങ് / ആർക്കിടെക്ചർ / ഫാർമസി / മെഡിക്കൽ...

അടുത്ത മണിക്കൂറുകളിൽ സംസ്ഥാനത്തെ മൂന്ന് ജില്ലകളിൽ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: അടുത്ത മണിക്കൂറുകളിൽ കേരളത്തിലെ മൂന്ന് ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴയ്ക്ക്...