അപാര തൊലിക്കട്ടിയുള്ള രാഷ്ട്രീയ നേതാവായിട്ടാണ് സുധാകരനെ പണ്ട് തന്നെ കണ്ണൂരില്‍ അറിയുന്നതെന്നു എം.വി ഗോവിന്ദന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഇ.പി ജയരാജന്‍ എ.കെ.ജി സെന്റര്‍ ആക്രമണം ആസൂത്രണം ചെയ്‌തെന്ന കെ.സുധാകരന്റെ പരാമര്‍ശത്തില്‍ പ്രതികരിച്ച്‌ മന്ത്രി എം.വി ഗോവിന്ദന്‍. അപാര തൊലിക്കട്ടിയുള്ള രാഷ്ട്രീയ നേതാവായിട്ടാണ് സുധാകരനെ പണ്ട് തന്നെ കണ്ണൂരില്‍ അറിയുന്നതെന്നും ആ സുധാകരന്‍ സംസ്ഥാന പ്രസിഡണ്ടായിരിക്കുമ്പോള്‍ പഴയ കണ്ണൂര്‍ രാഷ്ട്രീയത്തിന്റെ ഭാഗമായി പുലര്‍ത്തിപോന്ന നിലപാടും സമീപനവും സംസ്ഥാന വ്യാപകമായി പ്രചരിപ്പിക്കാന്‍ ഉപയോഗിക്കുന്നുവെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

‘ബോംബാക്രമണം നടത്തിയ ശേഷം എല്‍.ഡി.എഫ് കണ്‍വീനറുടെ തലയില്‍ വെക്കുന്നതിന് മറുപടി അര്‍ഹിക്കുന്നില്ല. അത്തരത്തില്‍ അപാരമായ തൊലിക്കട്ടിയുള്ള രാഷ്ട്രീയ നേതാവായിട്ടാണ് സുധാകരനെ പണ്ട് തന്നെ കണ്ണൂരില്‍ അറിയുന്നത്. ആ സുധാകരന്‍ സംസ്ഥാന പ്രസിഡണ്ടായിരിക്കുമ്പോള്‍ പഴയ കണ്ണൂര്‍ രാഷ്ട്രീയത്തിന്റെ ഭാഗമായി പുലര്‍ത്തിപോന്ന നിലപാടും സമീപനവും സംസ്ഥാന വ്യാപകമായി പ്രചരിപ്പിക്കാന്‍ ഉപയോഗിക്കുന്നു’- എം.വി ഗോവിന്ദന്‍ പറഞ്ഞു.

അതേസമയം, രാഹുല്‍ ഗാന്ധിയുടെ വയനാട് സന്ദര്‍ശനത്തിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ വേണ്ടി ഇ.പി ജയരാജന്‍ വ്യക്തിപരമായി ആസൂത്രണം ചെയ്ത പദ്ധതിയാണിതെന്നും ഇതില്‍ സി.പി.ഐ.എമ്മിന് പങ്കുണ്ടെന്ന് പറയുന്നില്ലെന്നും കെ.സുധാകരന്‍ പറഞ്ഞിരുന്നു. തുടര്‍ന്നാണ്, മന്ത്രി പ്രതികരണവുമായി രംഗത്തെത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയർ ഇന്ത്യയിൽ നടത്തിയ പരിശോധനയിൽ രണ്ട് പൈലറ്റുമാർ കൂടി പ്രാഥമിക ഡ്രഗ് ടെസ്റ്റിൽ പരാജയപ്പെട്ടു

0
ഡൽഹി: ഫുക്കറ്റിൽ നിന്നും ഡൽഹിയിലേക്ക് വന്ന എയർ ഇന്ത്യ വിമാനം ആകാശത്ത്...

കോഴിക്കോട് മദ്യലഹരിയിൽ മകൻ അച്ഛനെ തലയ്ക്കടിച്ച് കൊന്നു

0
കോഴിക്കോട്: കോഴിക്കോട് വെള്ളിപ്പറമ്പിൽ മദ്യലഹരിയിൽ മകൻ അച്ഛനെ തലയ്ക്കടിച്ച് കൊന്നു. 64...

നെടുമ്പാശ്ശേരിയില്‍ ഹോട്ടലില്‍ വന്‍ തീപിടുത്തം

0
കൊച്ചി: നെടുമ്പാശ്ശേരിയില്‍ ഹോട്ടലില്‍ വന്‍ തീപിടുത്തം. അത്താണിയിലെ ഗ്രാന്‍ഡ് മലബാര്‍ ഹോട്ടലിലാണ്...

ഓപ്പറേഷൻ തൂഫാൻ ; ഓണക്കാലത്ത് ശക്തമായ പരിശോധന : രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട് ഓണക്കാലത്ത് ശക്തമായ പരിശോധന നടത്തുമെന്ന് ആഭ്യന്തരമന്ത്രി...