കാട്ടാക്കട കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ മാനസിക വെല്ലുവിളി നേരിടുന്ന യുവതിക്ക് നേരെ ലൈംഗികാതിക്രമം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കാട്ടാക്കട കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ മാനസിക വെല്ലുവിളി നേരിടുന്ന യുവതിക്ക് നേരെ ലൈംഗികാതിക്രമം. ക്രിമിനല്‍ക്കേസ് പ്രതിയായ ബ്രൂസ്‌ലി ഷിബുവാണ് ലൈംഗികാതിക്രമം നടത്തിയത്. കെഎസ്ആര്‍ടിസി ഓഫീസിന് മുന്നില്‍ ബെഞ്ചില്‍ കിടക്കുകയായിരുന്ന സ്ത്രീയാണ് അതിക്രമത്തിന് ഇരയായത്. കെഎസ്ആര്‍ടിസി അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി. യുവതിയെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ കുറച്ചു നാളുകളായി ബസ് സ്റ്റാന്‍ഡ് പരിസരത്തും മറ്റും ഈ സ്ത്രീയുണ്ട്. രാത്രി സമയങ്ങളില്‍ പല സ്ഥലങ്ങളില്‍ ഉറങ്ങുകയും പകല്‍ സമയത്ത് അലഞ്ഞുതിരിഞ്ഞ് നടക്കുകയുമാണ് ചെയ്യുക. വെള്ളിയാഴ്ച രാത്രി കാട്ടാക്കട ബസ് സ്റ്റാന്‍ഡിലായിരുന്നു ഇവര്‍ കിടന്നത്. സ്ഥലത്തുണ്ടായിരുന്ന കെഎസ്ആര്‍ടിസി ജീവനക്കാരോട് താന്‍ ഇവിടെ കിടക്കുകയാണെന്നും അടുത്തുവരരുതെന്നും പറഞ്ഞിരുന്നു. തുടര്‍ന്ന് ജീവനക്കാര്‍ ആരും തന്നെ ഇവരെ ശ്രദ്ധിച്ചിരുന്നില്ല.

പിന്നീട് യുവതിയെ കാണാതായത് ശ്രദ്ധയില്‍പ്പെട്ട കെഎസ്ആര്‍ടിസി ജീവനക്കാര്‍ സിസിടിവി പരിശോധിച്ചതോടെയാണ് അതിക്രമം ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് പോലീസില്‍ വിവരം അറിയിച്ചു. പോലീസ് സിസിടിവി പരിശോധിച്ചപ്പോഴാണ് പ്രതി ക്രിമിനല്‍ക്കേസ് പ്രതിയായ ബ്രൂസ്‌ലി ഷിബുവാണെന്ന് മനസിലായത്. പ്രദേശത്തെ പ്രധാന ലഹരി ഡീലറാണ് ഇയാള്‍. കഞ്ചാവ് അടക്കം വില്‍പ്പന നടത്തുന്ന ഇയാളെ പോലീസിന് ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. പ്രതിക്കായും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിർമ്മാണത്തിലിരിക്കുന്ന ദേശീയ പാതകളിൽ ഉണ്ടാകുന്ന അപകടങ്ങളിൽ ആശങ്കയുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

0
തികുവനന്തപുരം: നിർമ്മാണത്തിലിരിക്കുന്ന ദേശീയ പാതകളിൽ ഉണ്ടാകുന്ന അപകടങ്ങളിൽ ആശങ്കയുണ്ടെന്ന് മുഖ്യമന്ത്രി വി...

മെസിയുടെ പേരിലെ തട്ടിപ്പുകൾ അക്കമിട്ട് നിരത്തി കായികവകുപ്പ് സ്പെഷ്യൽ സെക്രട്ടറിയുടെ രണ്ടാം റിപ്പോർട്ട്

0
തിരുവനന്തപുരം: മെസിയുടെ പേരിലെ തട്ടിപ്പുകൾ അക്കമിട്ട് നിരത്തി കായികവകുപ്പ് സ്പെഷ്യൽ സെക്രട്ടറിയുടെ...

ഇഴജന്തുക്കളുടെയും സാമൂഹ്യ വിരുദ്ധരുടേയും താവളമായി തിരുവല്ല നഗരസഭ കോംപ്ലക്സിലെ ശൗചാലയം

0
തിരുവല്ല : ഇഴജന്തുകളുടെയും സാമൂഹ്യ വിരുദ്ധരുടേയും താവളമായി മാറുകയാണ് തിരുവല്ല നഗരസഭ മുന്‍സിപ്പല്‍...

‘ഓപ്പറേഷൻ തൂഫാൻ’ രണ്ടാം ഘട്ടത്തിന് ഞായറാഴ്ച തുടക്കമാകുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: സംസ്ഥാനത്തെ മയക്കുമരുന്ന് വ്യാപനത്തിനെതിരെ സർക്കാർ ആരംഭിച്ച 'ഓപ്പറേഷൻ തൂഫാൻ' പദ്ധതിയുടെ...