ഇന്തോനേഷ്യ: ഇന്തോനേഷ്യയിലെ ഏറ്റവും സജീവമായ മെറാപ്പി അഗ്നിപര്‍വ്വതം ഇന്ന് (ചൊവ്വാഴ്ച) പൊട്ടിത്തെറിച്ചു. പാറക്കഷ്ണങ്ങളും മണലും ചിതറിത്തെറിച്ചു. 6,000 മീറ്റര്‍ ഉയരത്തില്‍ ചാരം നിറഞ്ഞതായും ഇന്തോനേഷ്യയിലെ ഭൗമ അഗ്നിപര്‍വ്വത ഗവേഷണ ഏജന്‍സി അറിയിച്ചു.
2,968 മീറ്റര്‍ (9,737 അടി) ഉയരമുള്ള മെറാപ്പി ഇന്തോനേഷ്യയിലെ 500 അഗ്നിപര്‍വ്വതങ്ങളില്‍ ഏറ്റവും സജീവമാണ്. 2010ല്‍ ഈ പര്‍വതം പൊട്ടിത്തെറിച്ച് 353 പേര്‍ മരണപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷം മുതല്‍ വീണ്ടും പുകയുന്നുണ്ടായിരുന്നു. സ്ഫോടനശബ്ദം 30 കിലോമീറ്റര്‍ അകലെ വരെ കേട്ടതായി അധികൃതര്‍ അറിയിച്ചു.