പട്ടാളത്തിന് കോഴി വേണം ; കച്ചവടക്കാരന്‍ തട്ടിപ്പില്‍ നിന്ന് രക്ഷപ്പെട്ടത് കഷ്ടിച്ച്

For full experience, Download our mobile application:
Get it on Google Play

ഇരിങ്ങാലക്കുട : ആരും വിശ്വസിച്ച് പോകുമായിരുന്നു ആ ഫോണ്‍ വിളി കേട്ടാല്‍. പക്ഷേ കോഴിക്കച്ചവടക്കാരന്‍ സുള്‍ഫിക്ക് ചെറിയ സംശയം തോന്നി. സുള്‍ഫിയുടെ സംശയം കാരണം രക്ഷപ്പെട്ടത് തട്ടിപ്പില്‍ നിന്നും. സംഭവം ഇങ്ങനെ പട്ടാള ക്യാമ്പിലേക്ക് കോഴിയിറച്ചി വേണമെന്ന് ഒരാള്‍ വിളിച്ചു. ഹിന്ദിയിലായിരുന്നു കോള്‍ വന്നത്. 10 ദിവസത്തേക്ക് 15 കിലോ ഇറച്ചി വേണമെന്ന് ആവശ്യപ്പെട്ടു. നല്‍കാമെന്ന് സുള്‍ഫി സമ്മതിച്ചു.

ഇറച്ചി തയ്യാറായാല്‍ ആളെ അയക്കാമെന്നും പണം നല്‍കാന്‍ അക്കൗണ്ട് നമ്പറും ആവശ്യപ്പെട്ടു. സംശയം തോന്നിയതോടെ സുള്‍ഫി പണം നേരിട്ട് നല്‍കിയാല്‍ മതിയെന്ന് പറഞ്ഞു. സൈനിക ആവശ്യത്തിനായി പണമിടപാട് ഇല്ലെന്നും ഡിജിറ്റല്‍ ഇടപാട് മാത്രമേയുള്ളൂവെന്നും തട്ടിപ്പുകാരന്‍ പറഞ്ഞു. എടിഎമ്മിന്റെ ഇരുപുറവും ഫോട്ടോയെടുത്ത് അയച്ചുകൊടുക്കാനും ഇയാള്‍ ആവശ്യപ്പെട്ടു. എന്നാല്‍ സുള്‍ഫി വിവരങ്ങള്‍ നല്‍കാന്‍ വിസ്സമ്മതിച്ചതോടെ പഴയ മെസേജുകള്‍ ഡിലീറ്റ് ചെയ്ത് മുങ്ങി. സമാന രീതിയില്‍ ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് പത്തനംതിട്ടയില്‍ നടന്ന തട്ടിപ്പില്‍ കടയുടമക്ക് സാധനങ്ങള്‍ നഷ്ട്ടപ്പെട്ടിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...