മരിച്ചയാൾക്ക് വാക്‌സിൻ നൽകിയതായി സന്ദേശം ; ഒപ്പം സർട്ടിഫിക്കറ്റും

For full experience, Download our mobile application:
Get it on Google Play

പുത്തൂർ : മരിച്ചയാൾക്ക് രണ്ടാം ഡോസ് വാക്‌സിൻ നൽകിയതായി സന്ദേശവും സർട്ടിഫിക്കറ്റും. 6 മാസം മുൻപ് മരിച്ച ബണ്ട്വാൾ മാണിക്കടുത്ത മിത്തൂർ അക്കരെ സ്വദേശി ഹസൈനാർക്ക് ഒക്ടോബർ 14നു രണ്ടാം ഡോസ് വാക്‌സിൻ നൽകിയതിന്റെ സന്ദേശവും സർട്ടിഫിക്കറ്റുമാണ് മകൻ സാദിഖിനു ലഭിച്ചത്. കഴിഞ്ഞ മാർച്ച് 24ന് ഹസൈനാർ മാണി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നിന്ന് 1-ാം ഡോസ് വാക്‌സീൻ സ്വീകരിച്ചിരുന്നു.

ഒരു മാസം കഴിഞ്ഞ് ഏപ്രിൽ 27ന് മരിക്കുകയും ചെയ്തു. 2 മാസം മുൻപ് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നിന്ന് സാദിഖിനെ വിളിച്ച് ഹസൈനാർക്ക് രണ്ടാം ഡോസ് വാക്‌സീൻ നൽകാൻ നിർദേശിച്ചിരുന്നു. അപ്പോൾ തന്നെ പിതാവ് മരിച്ച കാര്യം സാദിഖ് ആരോഗ്യ വകുപ്പ് അധികൃതരെ അറിയിക്കുകയും ചെയ്തു. ഇതിനു ശേഷമാണ് ഹസൈനാർ രണ്ടാം ഡോസ് വാക്‌സിൻ എടുത്തതായുള്ള സന്ദേശവും സർട്ടിഫിക്കറ്റും സാദിഖിനു മൊബൈലിൽ സന്ദേശമായി ലഭിച്ചത്

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...

തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

0
പാലക്കാട്: പാലക്കാട് വൻ എംഡിഎംഎ വേട്ട. തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...