ഓൺലൈൻ തട്ടിപ്പ് : വാട്സാപ്പ്, ടെലഗ്രാം ഉൾപ്പടെയുള്ള മെസേജിങ് ആപ്പുകൾക്ക് ഏകീകൃത ചട്ടങ്ങൾ ; പുതിയ നീക്കവുമായി കേന്ദ്രം

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : വാട്സാപ്പിന്റെ ‘യൂസർനെയിം’ ഫീച്ചറിനെ ചൊല്ലിയുള്ള വിവാദത്തിന് പിന്നാലെ എല്ലാ മെസേജിങ് പ്ലാറ്റ്‌ഫോമുകൾക്കും ഏകീകൃത ചട്ടങ്ങൾ കൊണ്ടുവരാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നു. വാട്സാപ്പ്, ടെലഗ്രാം, സിഗ്‌നൽ, തുടങ്ങിയ ആപ്പുകൾക്ക് ഒരേ മാനദണ്ഡം ബാധകമാക്കാനാണ് കേന്ദ്ര ഇലക്ട്രോണിക്സ്-ഐടി മന്ത്രാലയത്തിന്റെ നീക്കം. ഓൺലൈൻ തട്ടിപ്പ്, ഡിജിറ്റൽ അറസ്റ്റ് എന്നിവ വർധിക്കുമെന്ന ആശങ്കയാണ് സർക്കാരിനുള്ളത്. വാട്സാപ്പിന്റെ നിർദിഷ്ട യൂസർനെയിം സംവിധാനം നിലവിൽ വരുന്നതിനെ കേന്ദ്രം എതിർക്കുന്നതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യയിൽ വാട്സാപ്പിന് വലിയ ഉപയോക്താക്കളുള്ളതിനാൽ ഈ ഫീച്ചർ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.

ഒരു പ്ലാറ്റ്ഫോമിന് മാത്രം ഒരു ഫീച്ചർ വിലക്കുകയും മറ്റുള്ളവയ്ക്ക് അത് അനുവദിക്കുകയും ചെയ്യാനാകില്ല. അതിനാൽ എല്ലാ മെസേജിങ് ആപ്പുകൾക്കും ഒരേ നിയമം വേണം. അന്തിമ തീരുമാനത്തിന് മുമ്പ് എല്ലാ കമ്പനികളുമായും ചർച്ച നടത്തുമെന്നും സർക്കാർ വൃത്തങ്ങൾ പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ നോട്ടീസിന് പിന്നാലെ വാട്സാപ്പും ടെലഗ്രാമും യൂസർനെയിം സംവിധാനത്തിൽ ഉൾപ്പെടുത്തിയ സുരക്ഷാ സംവിധാനങ്ങൾ വിശദീകരിച്ചിട്ടുള്ള മറുപടി സമർപ്പിച്ചിട്ടുണ്ട്. ഈ മറുപടികൾ മന്ത്രാലയം പരിശോധിക്കുകയാണ്. അതേസമയം ജൂലായ് 3-ന് നോട്ടീസ് ലഭിച്ച സിഗ്നൽ ഇതുവരെ മറുപടി നൽകിയിട്ടില്ല. നിലവിലെ ചട്ടങ്ങൾ മെസേജിങ് പ്ലാറ്റ്‌ഫോമുകളുടെ പ്രവർത്തനത്തിന് മാർഗനിർദേശങ്ങൾ നൽകുന്നുണ്ടെങ്കിലും ഏതൊക്കെ ഫീച്ചറുകൾ അനുവദിക്കാമെന്നതിൽ വ്യക്തമായ വ്യവസ്ഥകളില്ല.

ഈ നിയമപരമായ വിടവ് നികത്താനാണ് പുതിയ ഏകീകൃത ചട്ടങ്ങൾ കൊണ്ടുവരാനുള്ള കേന്ദ്രത്തിന്റെ നീക്കം. അതേസമയം മെസേജിങ് ആപ്പുകളുടെ സേവനങ്ങളുടെ രൂപകൽപനയിൽ കേന്ദ്രത്തിന് എത്രത്തോളം ഇടപെടാനാകുമെന്നതിനെക്കുറിച്ച് ഡിജിറ്റൽ അവകാശപ്രവർത്തകരും നിയമ വിദഗ്ധരും സംശയം ഉന്നയിച്ചിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...