പാരീസ് : ഈ വർഷത്തെ ബാലണ്‍ ദ് ഓര്‍ പുരസ്കാരം ഇന്ന് പ്രഖ്യാപിക്കും. അര്‍ജന്‍റീന നായകന്‍ ലിയോണൽ മെസിയും മാഞ്ചസ്റ്റര്‍ സിറ്റിയുടെ നോര്‍വെ താരം ഏർളിംഗ് ഹാളണ്ടും തമ്മിലാണ് പ്രധാന മത്സരം. എട്ടാം ബാലണ്‍ ദ് ഓര്‍ നേട്ടത്തോടെ സ്വന്തം റെക്കോര്‍ഡ് മിനുക്കുമോ ലിയോണൽ മെസി. അതോ അടുത്ത സൂപ്പര്‍ താരമാകാൻ മത്സരിക്കുന്ന ഏര്‍ലിംഗ് ഹാലണ്ടോ, കിലിയൻ എംബാപ്പെയോ എന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. ഇന്ത്യന്‍ സമയം രാത്രി 11.30നാണ് പുര്സാകാര പ്രഖ്യാപന ചടങ്ങുകള്‍ തുടങ്ങുക. ഇന്ത്യയില്‍ സോണി സ്പോര്‍ട്സ് നെറ്റ്‌വര്‍ക്കില്‍ പുരസ്കാരച്ചടങ്ങുകള്‍ തത്സമയം കാണാം. അര്‍ജന്‍റീനയെ വിശ്വവിജയികളാക്കിയതാണ് പുരസ്കാരപട്ടികയിൽ മെസിയെ ഫേവറേറ്റാക്കുന്നത്. ലോകകപ്പിലെ മികച്ചതാരത്തിനും സിൽവര്‍ ബൂട്ടും മെസിക്കായിരുന്നു. ഏഴ് തവണ ബലണ്‍ ദ് ഓര്‍ നേടിയിട്ടുള്ള മെസിയാണ് ഇപ്പോൾ തന്നെ ഏറ്റവും കൂടുതൽ തവണ പുരസ്കാരം നേടിയ താരം. അഞ്ച് തവണ നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് രണ്ടാമത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.





























