പത്തനംതിട്ട : ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ടശേഷം പ്രണയം നടിച്ച് വശീകരിച്ച് 14 കാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. ഇരവിപേരൂർ വള്ളംകുളം തിരുവാമനപുരം നെടുംതറയിൽ വീട്ടിൽ ബിനു ജോർജ്ജിന്‍റെ മകൻ ഷാബിൻ ബിനു ജോർജ്ജാ(19)ണ് കീഴ്‌വായ്‌പ്പൂർ പോലീസിന്‍റെ പിടിയിലായത്. കഴിഞ്ഞവർഷം ആഗസ്റ്റിലാണ് പെൺകുട്ടിയുമായി യുവാവ് സാമൂഹിക മാധ്യമം വഴി പരിചയത്തിലാവുന്നത്. തുടർന്ന് പ്രണയം നടിച്ച് വശത്താക്കിയശേഷം ഡിസംബർ 14 പകൽ 11 30 ന് കുട്ടിയുടെ വീട്ടിൽ അതിക്രമിച്ചുകയറി കിടപ്പുമുറിയിൽ വെച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
ബുധനാഴ്ച സ്റ്റേഷനിൽ വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ പോലീസ് ഇൻസ്‌പെക്ടറുടെ നിർദേശപ്രകാരം എസ് സി പി ഓ ഷെറീന അഹമ്മദ് കോഴഞ്ചേരി സഖി വൺ സ്റ്റോപ്പ് സെന്‍ററിലെത്തി പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി. തുടർന്ന് കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് ഇന്നലെ പുലർച്ചെ തിരുവാമനപുരത്തുനിന്നും പ്രതിയെ പിടികൂടുകയായിരുന്നു. സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തതിനെതുടർന്ന് യുവാവ് കുറ്റം സമ്മതിച്ചു. തുടർന്ന് ഫോണിലൂടെ പെൺകുട്ടിയെ കാണിച്ച് പ്രതിയെ തിരിച്ചറിഞ്ഞശേഷം പോലീസ് അറസ്റ്റ് രേഖപ്പെടുത്തി.
കുട്ടിയുടെ മൊഴി തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മാജിസ്‌ട്രേറ്റ് കോടതി രേഖപ്പെടുത്തിയിട്ടുണ്ട്. പെൺകുട്ടിയെയും പ്രതിയെയും വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പോലീസ് ഇൻസ്‌പെക്ടർ വിപിൻ ഗോപിനാഥിന്‍റെ നേതൃത്വത്തിൽ നടക്കുന്ന അന്വേഷണത്തിൽ എസ് ഐ ആദർശ്, എ എസ് ഐമാരായ പ്രസാദ്, ഉണ്ണികൃഷ്ണൻ, അജു കെ അലി, എസ് സി പി ഓമാരായ അൻസിം, ഷെരീഫ്, സി പി ഓ വരുൺ എന്നിവരും പങ്കെടുത്തു.
ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.































