വിവരങ്ങൾ ചോർത്തി നൽകി ; മെറ്റ 20 ജീവനക്കാരെ പിരിച്ചുവിട്ടു

For full experience, Download our mobile application:
Get it on Google Play

ദില്ലി : ഫേസ്ബുക്കിന്‍റെയും ഇൻസ്റ്റാഗ്രാമിന്‍റെയും ഉടമസ്ഥരായ സോഷ്യൽ മീഡിയ ഭീമൻ മെറ്റ 20 ജീവനക്കാരെ പിരിച്ചുവിട്ടതായി പ്രഖ്യാപിച്ചു. കമ്പനിയുടെ രഹസ്യ വിവരങ്ങൾ ചോർത്തിയ ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. മാധ്യമങ്ങൾക്ക് വിവരങ്ങൾ ചോർത്തി നൽകിയതിന് ഏകദേശം 20 ജീവനക്കാരെ പിരിച്ചുവിട്ടതായി കമ്പനി അറിയിച്ചു. ഇനിയും കൂടുതൽ പേരെ പിരിച്ചുവിട്ടേക്കാമെന്നും മെറ്റ പറയുന്നു. “കമ്പനിയിൽ ചേരുമ്പോൾ ഞങ്ങൾ ജീവനക്കാരോട് പറഞ്ഞിരുന്നു എന്ത് ഉദ്ദേശ്യത്തോടെയായാലും ആന്തരിക വിവരങ്ങൾ ചോർത്തുന്നത് ഞങ്ങളുടെ നയങ്ങൾക്ക് വിരുദ്ധമാണെന്ന്. ഇതുസംബന്ധിച്ച് ഇടയ്ക്കിടെ ഓർമ്മപ്പെടുത്തലുകൾ നൽകുകയും ചെയ്‍തിരുന്നു,” മെറ്റ വക്താവ് ഡേവ് ആർനോൾഡ് ദി വെർജിനോട് പറഞ്ഞു. “കമ്പനിക്ക് പുറത്ത് രഹസ്യ വിവരങ്ങൾ പങ്കുവെച്ചതിന് ഒരു അന്വേഷണം ഞങ്ങൾ അടുത്തിടെ നടത്തി, ഏകദേശം 20 ജീവനക്കാരെ പിരിച്ചുവിട്ടു. സംഭവത്തിൽ കൂടുതൽ പേർ ഉണ്ടാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഞങ്ങൾ ഇത് ഗൗരവമായി കാണുന്നു, ചോർച്ചകൾ തിരിച്ചറിയുമ്പോൾ നടപടിയെടുക്കുന്നത് തുടരും.” കമ്പനി പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നീറ്റ് സമരക്കാർക്കെതിരായ കേസ് ; തുടർനടപടികളിലേക്ക് കടക്കില്ലെന്ന് വ്യക്തമാക്കി ബിഹാർ പോലീസ്

0
പട്‌ന: നീറ്റ് പരീക്ഷയ്‌ക്കെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്ക് നേരെ എകെ 47 പ്രയോഗിച്ചതില്‍...

​അപമാനിക്കാൻ തുനിഞ്ഞാൽ സംഘടനയായി ഒതുങ്ങി നിൽക്കില്ല ; കോൺഗ്രസ് നേതൃത്വത്തിന് മുന്നറിയിപ്പുമായി എം പി...

0
ആലപ്പുഴ: കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നറിയിപ്പുമായി യൂത്ത് കോണ്‍ഗ്രസ് ആലപ്പുഴ ജില്ലാ പ്രസിഡന്റ്...

കുണ്ടറയിലെ യുവാവിന്റെ മരണം : ഉത്തരവാദികൾക്കെതിരെ ഉടൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ്

0
കൊല്ലം: കുണ്ടറയില്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് വിട്ടയച്ച യുവാവ് ചികിത്സയിലിരിക്കെ മരിച്ച...

മുഖ്യമന്ത്രിക്ക് പരാതി നല്‍കാനെത്തിയ വയോധികയോട് ക്രൂരത ; പോലീസുകാർ മർദ്ദിച്ചതായി ആരോപണം

0
തിരുവനന്തപുരം: മുഖ്യമന്ത്രിയെ നേരില്‍ കണ്ട് പരാതി നല്‍കാനെത്തിയ വയോധികയെ പൊലീസുകാര്‍ മര്‍ദ്ദിച്ചതായി...