ഉപയോക്താക്കളുടെ ഡാറ്റ പങ്കിടുന്നതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ പാലിക്കുമെന്ന് മെറ്റ സുപ്രിം കോടതിയോട്

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ഉപയോക്താക്കളുടെ ഡാറ്റ പങ്കിടുന്നതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ പാലിക്കുമെന്ന് മെറ്റ സുപ്രിം കോടതിയോട്. ഡാറ്റ പങ്കിടുന്നതിന് മുമ്പ് മെറ്റയുടെ കീഴിലുള്ള കമ്പനികൾ ഉപയോക്താക്കളിൽ നിന്ന് സമ്മതം തേടുമെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ് മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചിനെ അറിയിച്ചു. നാഷണൽ കമ്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണലിന്റെ നിർദേശങ്ങൾക്കനുസരിച്ച് ഡാറ്റകൾ പങ്കിടുന്നതിനായി ഒരു പദ്ധതി രൂപീകരിക്കുമെന്നും അവർ കോടതിയെ അറിയിച്ചു. കൂടാതെ കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ (സിസിഐ) നിർദ്ദേശങ്ങൾ പാലിക്കാമെന്നും മാർച്ച് 16 നകം NCLAT യുടെ നിർദ്ദേശം പാലിച്ച് റിപ്പോർട്ട് കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയ്ക്ക് സമർപ്പിക്കുമെന്നും വാട്ട്‌സ്ആപ്പ് കോടതിയെ അറിയിച്ചിട്ടുണ്ട്.

കോടതിയിൽ മെറ്റ നൽകിയ ഉറപ്പുകൾ ഇന്ത്യയിലെ വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് അവരുടെ ഡാറ്റയെ സംബന്ധിച്ച് നിയന്ത്രങ്ങൾ നൽകും. കൂടുതൽ സുരക്ഷാ ഉറപ്പാക്കാനും ഇത് സഹായിക്കും. വാട്സ്ആപ്പിന്റെയും മാതൃ കമ്പനിയായ മെറ്റയുടെയും ഡാറ്റ പങ്കിടലുമായി സംബന്ധിച്ച ചർച്ചകൾ വളരെക്കാലമായി ഇന്ത്യയിലെ സുപ്രീം കോടതിയിൽ നടന്ന് വരികയാണ്. 2021-ൽ ഉപയോക്താക്കളുടെ ഡാറ്റ പങ്കിടുന്നതുമായി ബന്ധപ്പെട്ട് സ്വകാര്യതാ നയത്തിൽ വരുത്തിയ മാറ്റങ്ങളാണ് കേസിന് കാരണമായി മാറിയത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പന്തീരാങ്കാവിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു; ഒഴിവായത് വൻ അപകടം

0
കോഴിക്കോട് : പന്തീരാങ്കാവിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. പോലീസ് സ്റ്റേഷന് സമീപം...

ബാങ്ക് വായ്പകളുടെ പലിശ നിരക്ക് കൂടില്ല ; പണനയം പ്രഖ്യാപിച്ച് റിസർവ് ബാങ്ക്

0
അടിസ്ഥാന പലിശനിരക്കിൽ മാറ്റംവരുത്താതെ പണനയം പ്രഖ്യാപിച്ച് റിസർവ് ബാങ്ക്. ഭവന, വാഹന,...

കെ പി സി സി അധ്യക്ഷസ്ഥാനം ; ഷാഫി അനുയോജ്യനെന്ന് കെ.സി, എ-ഐ...

0
തിരുവനന്തപുരം : കെപിസിസി അധ്യക്ഷസ്ഥാനത്തുനിന്ന് ഒഴിയാൻ തയ്യാറാണെന്ന് സണ്ണി ജോസഫ് വ്യക്തമാക്കിയിട്ടും...

മുഖ്യമന്ത്രിക്കെതിരെ അപകീർത്തികരമായ പോസ്റ്റ് ; കേസെടുത്ത് സൈബർ പോലീസ്

0
കോഴിക്കോട്: മുഖ്യമന്ത്രിക്കെതിരെ അപകീർത്തികരമായ ഫേസ് ബുക്ക് പോസ്റ്റിട്ട സംഭവത്തിൽ സൈബർ പോലീസ് കേസെടുത്തു....