ട്വിറ്ററിന് (എക്സ്) എതിരാളിയായി മെറ്റ അവതരിപ്പിച്ച ത്രെഡ്സിന് ഉപഭോക്താക്കളെ നിലനിർത്താൻ സാധിക്കുന്നില്ല എന്ന് റിപ്പോർട്ട്. ലോഞ്ച് ചെയ്ത് വെറും 5 ദിവസത്തിനുള്ളിൽ 100 മില്യൺ ഉപഭോക്താക്കളെ സമ്പാദിച്ച ത്രെഡ്സിന് ഇപ്പോൾ ഇതിൽ 82 ശതമാനത്തോളം ഉപഭോക്താക്കളെ നഷ്ടപ്പെട്ടിരിക്കുകയാണ്. പ്രതിദിനം വെറും എട്ട് ദശലക്ഷം ഉപയോക്താക്കൾ മാത്രമാണ് ഇപ്പോൾ ത്രെഡ്സ് ഉപയോഗിക്കുന്നത്. കഴിഞ്ഞ മാസം ആപ്പ് ലോഞ്ച് ചെയ്തതിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ എണ്ണമാണ് ഇത്. ആപ്പ് പുറത്തിറക്കിയ ആദ്യ നാളുകളിൽ പ്രതിദിനം 44 ദശലക്ഷം സജീവ ഉപയോക്താക്കളുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ആപ്പ് തുറക്കാൻ പോലും പല ഉപഭോക്താക്കൾ തയ്യാറാകുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
പ്രതിദിനം വെറും എട്ട് ദശലക്ഷം ഉപയോക്താക്കൾ മാത്രമാണ് ഇപ്പോൾ ത്രെഡ്സ് ഉപയോഗിക്കുന്നത്. കഴിഞ്ഞ മാസം ആപ്പ് ലോഞ്ച് ചെയ്തതിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ എണ്ണമാണ് ഇത്. ആപ്പ് പുറത്തിറക്കിയ ആദ്യ നാളുകളിൽ പ്രതിദിനം 44 ദശലക്ഷം സജീവ ഉപയോക്താക്കളുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ആപ്പ് തുറക്കാൻ പോലും പല ഉപഭോക്താക്കൾ തയ്യാറാകുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ലോഞ്ച് സമയത്ത് ശരാശരി 19 മിനിറ്റ് സ്ക്രോളിംഗ് ടൈം റിപ്പോർട്ട് ചെയ്തിരുന്നെങ്കിൽ ഇപ്പോൾ ഇത് പ്രതിദിനം 2.9 മിനിറ്റ് മാത്രമായി ചുരുങ്ങിയിരിക്കുകയാണ്.
സിമിലർവെബ് എന്ന മീഡിയയും സമാനമായ റിപ്പോർട്ട് പുറത്തുവിട്ടിരുന്നു. ജൂലൈ 7-ന് ഏകദേശം 49 ദശലക്ഷത്തിലെത്തിയിരുന്ന ത്രെഡ്സ് ഉപഭോക്താക്കളുടെ എണ്ണം ജൂലൈ 29 ആയതോടെ 11 ദശലക്ഷമായി കുറഞ്ഞു എന്നായിരുന്നു ഈ റിപ്പോർട്ടിൽ പറയുന്നത്. കഴിഞ്ഞ രണ്ട് ആഴച്ചക്കിടെയാണ് ഏറ്റവും കൂടുതൽ ഇടിവ് സംഭവിച്ചത്. അതേ സമയം ആദ്യ സമയങ്ങളിൽ ത്രെഡ്സിൽ ആക്ടീവ് ആയിരുന്ന മെറ്റ സിഇഒ മാർക്ക് സക്കർബർഗും ഇപ്പോൾ പ്രൊഫൈലിൽ ഒന്നും അപ്ഡേറ്റ് ചെയ്യുന്നില്ല എന്ന് റിപ്പോർട്ടുകൾ പറയുന്നു. വലിയ പ്രതീക്ഷയോടെയാണ് മെറ്റ ട്വിറ്ററിന് ബദലായി ത്രെഡ്സിനെ അവതരിപ്പിച്ചത്. ആദ്യ ദിവസങ്ങളിൽ മികച്ച പ്രതികരണം ലഭിച്ചെങ്കിലും പിന്നീട് ഉപഭോക്താക്കളെ പിടിച്ചു നിർത്തുന്നതിൽ ത്രെഡ്സ് പരാജയപ്പെടുകയായിരുന്നു. ഇൻസ്റ്റഗ്രാമിന്റെ അനുബന്ധ ആപ്പ് ആയിട്ടാണ് ത്രെഡ്സ് അവതരിച്ചത്.
ആയതിനാൽ തന്നെ ഇൻസ്റ്റാഗ്രാം ഉപയോഗിക്കുന്നവരിൽ ഭൂരിഭാഗം ആളുകളും ത്രെഡ്സ് ഇൻസ്റ്റാൾ ചെയ്തിരുന്നു എന്നാൽ ആദ്യ ദിവസങ്ങളിലെ കൗതുകം കഴിഞ്ഞതിന് ശേഷം ഇവർ പിന്നീട് ഈ ആപ്പ് ഉപയോഗിക്കാതെ ആയി. പ്രതിമാസം ഒരു ബില്യണിലധികം ആക്ടീവ് ഉപഭോക്താക്കൾ ഉള്ള സോഷ്യൽ മീഡിയ ആപ്പാണ് ഇൻസ്റ്റാഗ്രാം. അതേ സമയം ത്രെഡ്സ് വെല്ലുവിളി പുറത്തിറങ്ങിയ സാഹചര്യത്തിൽ ഉപഭോക്താക്കളെ പിടിച്ചു നിർത്താനായി അടിമുടി മാറിയിരിക്കുകയാണ് ട്വിറ്റർ എന്ന എക്സ്. ഉപഭോക്താക്കൾക്ക് പണം ലഭിക്കുന്ന ഫീച്ചറും അടുത്തിടക്ക് എക്സ് പരിജയപ്പെടുത്തിയിരുന്നു.
ഉപഭോക്താക്കൾക്ക് എക്സ് സബ്‌സ്‌ക്രിപ്‌ഷനും കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ അവരുടെ പോസ്റ്റുകളിൽ കുറഞ്ഞത് 15 ദശലക്ഷം ഇംപ്രഷനുകളും കുറഞ്ഞത് 500 ഫോളോവേഴ്‌സും ഉണ്ടെങ്കിൽ എക്സിൽ നിന്ന് പണം ഉണ്ടാക്കാൻ സാധിക്കുന്നതാണ്. സ്രഷ്‌ടാക്കൾക്ക് അവരുടെ ട്വീറ്റുകൾക്കുള്ള മറുപടികളിൽ ദൃശ്യമാകുന്ന പരസ്യങ്ങളിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ 50ശതമാനമാണ് ലഭിക്കുക.
ത്രെഡ്സ് ആപ്പ് ഡൗൺലോഡ് ചെയ്തതിൽ 33 ശതമാനവും ഇന്ത്യൻ ഉപഭോക്താക്കൾ ആയിരുന്നു. ബ്രസീലിൽ നിന്ന് 22 ശതമാനം ഉപഭോക്താക്കളും യുഎസിൽ നിന്ന് 16 ശതമാനം ഉപഭോക്താക്കളും ത്രെഡ്സ് ഡൗൺലോഡ് ചെയ്തിരുന്നു. ഇത് തുടർന്നായിരുന്നു പരിഷ്ക്കാരങ്ങൾ നടത്താൻ ട്വിറ്റർ നിർബന്ധിതരായത്. അക്കൗണ്ടുകൾക്ക് ഏർപ്പെടുത്തിയ ട്വീറ്റ് നിയന്ത്രണങ്ങൾ എല്ലാം ട്വിറ്റർ പിൻവലിച്ചിരുന്നു. മാത്രമല്ല ബ്ലു ടിക്ക് എടുക്കുന്നവർക്ക് പ്രത്യേകം പരിഗണനകളും കമ്പനി നൽകിയിരുന്നു. നിലവിൽ എല്ലാ സാമ്പത്തിക ആവശ്യങ്ങൾക്കും ഉപയോഗിക്കാവുന്ന ഒരു സ്റ്റോറാക്കി എക്സിനെ മാറ്റുകയാണ് ഇലോൺ മസ്കിന്റെ ശ്രമം. ബാങ്കിംഗ്, ഡിജിറ്റൽ വാങ്ങലുകൾ, ചെക്കിംഗ്, ക്രെഡിറ്റ് കാർഡുകൾ, നിക്ഷേപങ്ങൾ, വായ്പകൾ എല്ലാം എക്സിന്റെ സേവന പരുധിയിൽ കൊണ്ടുവരാൻ മസ്ക് ശ്രമിക്കുന്നുണ്ട്. നേരത്തെ 1999ൽ ഇതിന് സമാനാമയ ഒരു സ്വപനം മസ്കിന് ഉണ്ടായിരുന്നതായി മസ്കിന്റ ജീവചരിത്രകാരനായ വാൾട്ടർ ഐസക്‌സൻ പറയുന്നു.
44 ബില്യൺ ഡോളർ മുടക്കി കഴിഞ്ഞ വർഷം ആയിരുന്നു മസ്ക് ട്വിറ്റർ സ്വന്തമാക്കിയത്. അന്നുമുതലെ പേര് മാറ്റിയേക്കാം എന്ന തരത്തിലുള്ള സൂചനകൾ മസ്ക് പുറത്തുവിട്ടിരുന്നു. എന്നാൽ പുതിയ പരിഷ്ക്കാരങ്ങൾ നടത്തുമ്പോഴും കമ്പനി കനത്ത വെല്ലുവിളി നേരിടുകയാണ് എന്ന് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033