മുംബൈ: ബുധനാഴ്ച രാവിലെ മുംബൈയുടെ പല ഭാഗങ്ങളിലും ലഭിച്ച മഴ മൺസൂൺ അല്ലെന്നും ഈ സീസണിലെ ആദ്യത്തെ പ്രീ-മൺസൂൺ മഴ ആണെന്നും കാലാവസ്ഥ വിഭാഗം. ബുധനാഴ്ച മഴ പെയ്തതോടെ കനത്ത ചൂടിൽ നിന്നും നഗരവാസികൾക്ക് അൽപ്പം ആശ്വാസം ലഭിച്ചിരുന്നു. ദാദർ, കാന്തിവാലി, മലാഡ്, ഓഷിവാര, വഡാല, ഘാട്കോപ്പർ തുടങ്ങിയ പ്രദേശങ്ങളിൽ രാവിലെ 7 നും 8 നും ഇടയിൽ 4 എംഎം മുതൽ 26 എംഎം വരെ മഴ ലഭിച്ചു. ഇതിനുപുറമെ, സെൻട്രൽ, ദക്ഷിണ മുംബൈയുടെ ചില ഭാഗങ്ങളിലും നേരിയ മഴ രേഖപ്പെടുത്തി. മൺസൂൺ മുംബൈയിൽ മാറ്റമില്ലാതെ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കാലാവസ്ഥ വിഭാഗം അറിയിച്ചു. അടുത്ത 3-4 ദിവസങ്ങളിലും മൺസൂണിന് മുമ്പുള്ള നേരിയതോ മിതമായതോ ആയ മഴ നഗരത്തിൽ ലഭിക്കാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വിഭാഗം അറിയിച്ചു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.





























