തുറവൂര്‍: മെട്രൊ വാര്‍ത്ത ആലപ്പുഴ ബ്യൂറോ സര്‍ക്കുലേഷന്‍ മാനേജര്‍ കെ.പി ബാബു (59) വാഹനാപകടത്തില്‍ മരിച്ചു. നാഷണല്‍ ഹൈവേയില്‍ പാതിരാ പള്ളിയില്‍ വച്ച് മോട്ടോര്‍ സൈക്കിളില്‍ യാത്ര ചെയ്യുമ്പോഴായിരുന്നു അപകടമുണ്ടായത്. ഉടനെ തന്നെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചങ്കിലും രാത്രി പതിനൊന്ന് മണിയോടെ അന്ത്യം സംഭവിച്ചു. കേരള കൗമുദിയിലും ദീര്‍ഘകാലം സര്‍ക്കുലേഷന്‍ മാനേജരായി പ്രവര്‍ത്തിച്ചിട്ടുണ്ട് തുറവൂര്‍ ധര്‍മ്മപോഷിണി ശാഖായോഗം നമ്പര്‍ 545ന്റെ സെക്രട്ടറിയായി മുപ്പതു വര്‍ഷത്തിലധികമായി സേവനം അനുഷ്ടിച്ചു.
മെട്രൊ വാര്‍ത്ത ആലപ്പുഴ ബ്യൂറോ സര്‍ക്കുലേഷന്‍ മാനേജര്‍ കെ.പി ബാബു വാഹനാപകടത്തില്‍ മരിച്ചു
RECENT NEWS
Advertisment