മെട്രോ സര്‍വീസ് എട്ടാം വര്‍ഷത്തിലേക്ക്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: മെട്രോ സര്‍വീസ് എട്ടാം വര്‍ഷത്തിലേക്ക്. 2017 ജൂണ്‍ 17 ന് ആരംഭിച്ച മെട്രോ സര്‍വ്വീസാണ് വിജയകരമായ എട്ടാം വര്‍ഷം പൂര്‍ത്തിയാക്കുന്നത്. കൊച്ചിയില്‍ വിജയകരമായി മെട്രോ റെയിലും വാട്ടര്‍ മെട്രോയും സ്ഥാപിച്ച് ഇന്ന് തിരുവനന്തപുരത്തും കോഴിക്കോട്ടും അത് ആവര്‍ത്തിക്കാനൊരുങ്ങുകയാണെന്നും കെഎംആര്‍എൽ വാര്‍ത്താക്കുറിപ്പിൽ പറഞ്ഞു. വാട്ടര്‍ മെട്രോയുടെ കാര്യത്തിൽ രാജ്യത്തെ 21 കേന്ദ്രങ്ങളില്‍ വാട്ടര്‍മെട്രോ സേവനം ആരംഭിക്കാനുള്ള സാധ്യത പഠനം നടത്തുകയാണ്. കേരളത്തില്‍ ആരംഭിച്ച സ്ഥാപനം ഇന്ന് സുസ്ഥിര, നഗര ഗതാഗത വികസന രംഗത്തെ ദേശീയ ബ്രാന്‍ഡായി വളര്‍ന്നിരിക്കുകയാണ്.

ഫസ്റ്റ്‌ മൈല്‍ ലാസ്റ്റ്‌മൈല്‍ കണക്ടിവിറ്റിയുടെ കാര്യത്തിലും കൊച്ചി മെട്രോ ബഹുദൂരം മുന്നിലാണ്. സ്വന്തമായി വാങ്ങിയ 15 ബസുകളുമായി നഗരത്തിലെ പല കേന്ദ്രങ്ങളിലേക്കും മെട്രോ സേവനം വിപൂലീകരിച്ചു. വൈറ്റിലയില്‍ നിന്നും തൃപ്പൂണിത്തുറ നിന്നും ഇ ഫീഡര്‍ ബസ് ഇന്‍ഫോപാര്‍ക്കിലേക്ക് ആരംഭിച്ചതോടെ മെട്രോ സര്‍ക്കുലര്‍ യാത്രയ്ക്കും സാധ്യത തെളിഞ്ഞിരിക്കുകയാണ്. സൈക്കിള്‍, ഓട്ടോറിക്ഷ നെറ്റ് വര്‍ക്കുകളിലൂടെയും നഗര പ്രാന്തപ്രദേശങ്ങളിലുള്ളവരെയും മെട്രോ ട്രെയിനുമായി ബന്ധിപ്പിക്കുന്നുണ്ട്. ഹൈക്കോര്‍ട്ട് നിന്ന് തേവരെ വരെയുള്ള റൂട്ടില്‍ എലിവേറ്റഡ് ട്രാം സര്‍വ്വീസിനുള്ള സാധ്യത പഠനത്തിനും കെ.എം.ആര്‍.എല്‍ ഒരുങ്ങുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോൺഗ്രസ് ആസ്ഥാനത്തെ വന്ദേമാതര വിവാദം : സോണിയ ഗാന്ധി മാപ്പ് പറയണമെന്ന ആവശ്യം ശക്തമാക്കി...

0
ന്യൂഡൽഹി: എ ഐ സി സി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടയിലെ വന്ദേമാതര വിവാദത്തിൽ...

ചിങ്ങമാസ പൂജകൾക്കായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും

0
പമ്പ: ചിങ്ങമാസ പൂജയ്ക്കായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും. ഔദ്യോഗികമായി...

വീഡിയോ കോളിലൂടെ വിവാഹം ; എഐ തട്ടിപ്പിൽ കുടുങ്ങിയെന്ന് പാക് മുൻ മന്ത്രി

0
കറാച്ചി : സാമൂഹികമാധ്യമത്തിൽ തുടങ്ങിയ പ്രണയം, വീഡിയോ കോളിലൂടെ വിവാഹം, ഒടുവിൽ...

ഉത്തരേന്ത്യയില്‍ മഴ ശക്തം ; ഹിമാചല്‍ പ്രദേശില്‍ മാത്രം 183 മരണം

0
ന്യൂഡല്‍ഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ മഴ തുടരുന്നു. ഹിമാചല്‍ പ്രദേശില്‍ മഴക്കെടുതികളിലും...