ഓരോ യാത്രയ്ക്കു ശേഷവും ട്രെയിനുകള്‍ അണുവിമുക്തമാക്കിയും ഡിജിറ്റല്‍ തെര്‍മോ സ്‌കാനിംഗ് ക്യാമറകള്‍ സ്ഥാപിച്ചും മെട്രോ സജ്ജമാകുന്നു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ഓരോ യാത്രയ്ക്കു ശേഷവും ട്രെയിനുകള്‍ അണുവിമുക്തമാക്കിയും ഡിജിറ്റല്‍ തെര്‍മോ സ്‌കാനിംഗ് ക്യാമറകള്‍ സ്ഥാപിച്ചും കൊവിഡ് പകര്‍ച്ചവ്യാധിയെ പ്രതിരോധിക്കാന്‍ കൊച്ചി മെട്രോ സജ്ജമാകുന്നു. മാര്‍ച്ച്‌ 20ന് പ്രഖ്യാപിച്ച ലോക്ക്ഡൗണിനെ തുടര്‍ന്ന് കൊച്ചി മെട്രോ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. സര്‍വ്വീസ് പുനരാരംഭിച്ചാല്‍ യാത്രക്കാര്‍ മാസ്‌ക് ധരിക്കേണ്ടത് നിര്‍ബന്ധമാണ്.

ഓരോ റൗണ്ട് ട്രിപ്പിനും ശേഷവും ഹൈപ്പോ ക്ലോറിന്‍ അധിഷ്ഠിത അണുനാശിനി തളിച്ച്‌ ട്രെയിനുകള്‍ അണുവിമുക്തമാക്കും. പ്രധാന സ്റ്റേഷനുകളില്‍ ഡിജിറ്റല്‍ തെര്‍മോ ക്യാമറകളും മറ്റ് സ്റ്റേഷനുകളില്‍ മാനുവല്‍ തെര്‍മോ സ്‌കാനറുകളും സ്ഥാപിക്കും. എഫ്‌സി ഗേറ്റുകള്‍, ടിക്കറ്റ് കൗണ്ടറുകള്‍, ഹാന്‍ട്രെയ്ല്‍സ്, എസ്‌കലേറ്ററുകള്‍, ലിഫ്റ്റ് ബട്ടണുകള്‍, പ്ലാറ്റ്‌ഫോം കസേരകള്‍ തുടങ്ങി സ്റ്റേഷനുകളുടെ മുക്കും മൂലയും ദിവസേന അണുനാശിനി ഉപയോഗിച്ച്‌ വൃത്തിയാക്കും.

എയര്‍ കണ്ടീഷണറുകളുടെ താപനില 24 മുതല്‍ 26 ഡിഗ്രി സെല്‍ഷ്യസ് വരെ ആയിരിക്കും. ലോക്ക്ഡൗണ്‍ കാലയളവില്‍ ട്രെയിനുകളും സ്റ്റേഷനുകളും ഇടയ്ക്കിടെ കൊച്ചി മെട്രോ വൃത്തിയാക്കിയിരുന്നു. രോഗലക്ഷണം കാണിക്കുന്ന വ്യക്തികളെ വൈദ്യസഹായത്തിനായി ജില്ലാ കൊറോണ നിയന്ത്രണ കേന്ദ്രത്തിലേക്ക് റഫര്‍ ചെയ്യും. ഇയാള്‍ സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ അണുനാശിനി ഉപയോഗിച്ച്‌ വൃത്തിയാക്കും. ജീവനക്കാരെയടക്കം താപപരിശോധനയ്ക്ക് വിധേയരാക്കിയ ശേഷമായിരിക്കും പ്രതിരോധം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...