കോന്നി: പി.എസ്.സിയെ നോക്കുകുത്തിയാക്കി നടത്തുന്ന പിൻവാതിൽ നിയമനത്തിൽ മനം നൊന്ത് സമരം നടത്തുന്ന യുവാക്കളുടെ കണ്ണീരിൽ ഇടതുപക്ഷ സർക്കാർ വെന്ത് വെണ്ണീറാകുമെന്ന് യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ് എം.ജി കണ്ണൻ പറഞ്ഞു. ശുഹൈബ് രക്തസാക്ഷിത്വ ദിനത്തിൽ യൂത്ത് കോൺഗ്രസ്സ് കോന്നി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ യുവ രോഷം എന്ന പേരിൽ കോന്നി ചന്ത മൈതാനിയിൽ നടത്തിയ ഏകദിന സത്യാഗ്രഹ പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോന്നി എം.എൽ.എയുടെ ഭാര്യയുടെ അനധികൃത നിയമനവും കോന്നി മെഡിക്കൽ കോളേജിലും മറ്റിതര വകുപ്പുകളിലും നടത്തുന്ന പിൻവാതിൽ നിയമനങ്ങളും യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ വിജിലന്‍സ് അന്വേഷണം നടത്തുമെന്നും കണ്ണന്‍ പറഞ്ഞു.
നിയോജക മണ്ഡലം പ്രസിഡന്റ് ജോയൽ മാത്യു അദ്ധ്യക്ഷത വഹിച്ചു. ഡിസിസി വൈസ് പ്രസിഡന്റ് റോബിൻ പീറ്റർ, യൂത്ത് കോൺഗ്രസ്സ് ജില്ലാ ജനറൽ സെക്രട്ടറിമാരായ ജിതിൻ ജി.നൈനാൻ, ലക്ഷ്മി അശോക്, എന്‍.എസ്.യു ദേശീയ കോ-ഓർഡിനേറ്റർ തൗഫീഖ് രാജൻ, യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റുന്മാരായ ശ്യാം. എസ്.നായർ, ജുബിൻ ചാക്കോ, ജനറൽ സെക്രട്ടറിമാരായ റല്ലു പി.രാജൻ, ഷിജു അറപ്പുരയിൽ, ജോമോൻ കെ.ജോസ്, രതീഷ് കണിയാംപറമ്പിൽ, പ്രദീപ് കുമാർ, രഞ്ജിത്ത് മാരൂർപാലം, ലിനു വർഗ്ഗീസ്, മഹേഷ് കൃഷ്ണൻ, ജോബിൻ കിഴക്കേതിൽ, സുമിത്ത് ചിറയ്ക്കൽ, മാത്യു ഐസക്, എന്നിവർ പ്രസംഗിച്ചു.
സമാപന സമ്മേളനം യൂത്ത് കോൺഗ്രസ്സ് മുൻ സംസ്ഥാന സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് അംഗവുമായ വി.ടി അജോമോൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്സ് മുൻ ജില്ലാ ജനറൽ സെക്രട്ടറിയും ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്മായ റോജി ഏബ്രഹാം, അബ്ദുൾ മുത്തലീഫ്, ശാന്തിജൻ ചൂരക്കോട്, പ്രവീൺ പ്ലാവിളയിൽ, ഷിനു അറപ്പുരയിൽ, ശ്യാം. എസ്. കോന്നി, റോബിൻ മോൻസി, മോനിഷ് മുട്ടു മണ്ണിൽ, ഐവാൻ വകയാർ, ഫൈസൽ കോന്നി, റ്റി.ജി. നിഥിൻ, ജിബിൻ വർഗ്ഗീസ്, അഖിൽ ഉദയൻ, നിബു ജോസഫ്, രജ്ഞു.ആർ, അജീഷ് ചായലോട്, ജയദേവ് വിക്രം, ആരോമൽ എന്നിയവർ പ്രസംഗിച്ചു