കോട്ടയം : ജാതി വിവേചന വിവാദത്തിന്റെ പേരിൽ എം.ജി സര്‍വകലാശാലയിലെ സമരവുമായി ബന്ധപ്പെട്ട് കളക്ടര്‍ വിളിച്ച ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ പരാതിക്കാരിയായ ഗവേഷക എത്തിയില്ല. സര്‍ക്കാരിന് വിശദമായ റിപ്പോര്‍ട്ട് നല്‍കുമെന്നും ചര്‍ച്ച വിളിച്ചെങ്കിലും പരാതിക്കാരിക്ക് എത്താന്‍ കഴിഞ്ഞില്ലെന്നും കോട്ടയം കളക്ടര്‍ പറഞ്ഞു. സമരപ്പന്തലിലെത്തി ചര്‍ച്ച നടത്തുക പ്രായോഗികമല്ല. ഗവേഷണം തുടരാന്‍ സൗകര്യം ഒരുക്കുമെന്ന് സര്‍വകലാശാല അറിയിച്ചെന്നും കളക്ടര്‍ വ്യക്തമാക്കി. കളക്ടറേറ്റിലേക്ക് എത്താനുള്ള ആരോഗ്യസ്ഥിതി ഇല്ലെന്നും, സമരപ്പന്തലിലെത്തി ചര്‍ച്ച നടത്തണമെന്നാണ് ഗവേഷക വിദ്യാർത്ഥിയുടെ ആവശ്യം.
ജാതി വിവേചന വിവാദം ; കളക്ടര്‍ വിളിച്ച ചര്‍ച്ചയ്ക്ക് ഗവേഷക വിദ്യാര്‍ത്ഥി എത്തിയില്ല
RECENT NEWS
Advertisment