എംജി സർവകലാശാലയിൽ നിന്നും സർട്ടിഫിക്കറ്റുകൾ കാണാതായ കേസ് ; ബോധപൂർവ്വമായ കുറ്റകൃത്യം നടന്നെന്ന് പോലീസ്

For full experience, Download our mobile application:
Get it on Google Play

കോട്ടയം: എംജി സർവകലാശാലയിൽ നിന്നും സർട്ടിഫിക്കറ്റുകൾ കാണാതായ കേസിൽ ബോധപൂർവ്വമായ കുറ്റകൃത്യം നടന്നതായി പോലീസ് സ്ഥിരീകരിച്ചു. പ്രാഥമിക അന്വേഷണം പൂർത്തിയായതായി ഗാന്ധിനഗർ പൊലീസ്. അതേസമയം സർവ്വകലാശാലതല അന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കാൻ വിസി ഉത്തരവിട്ടു. കഴിഞ്ഞമാസം 17 നാണ് പേരെഴുതാത്ത സർട്ടിഫിക്കറ്റുകൾ കാണാതായതായി എംജി സർവകലാശാല സ്ഥിരീകരിക്കുന്നത്. നാല് ദിവസം തിരച്ചിൽ നടത്തിയെങ്കിലും സർട്ടിഫിക്കറ്റുകൾ സർവകലാശാലയ്ക്ക് പുറത്തു പോയതായി സൂചന ലഭിച്ചതോടെയാണ് പോലീസിൽ പരാതിപ്പെടുകയും സർവ്വകലാശാലതല അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തത്. സെക്ഷൻ ഓഫീസർമാരുടെയും അസിസ്റ്റന്റുമാരുടെയും മൊഴിയെടുപ്പ് പൂർത്തിയായി.

സർവകലാശാലയിലെ ചില താൽക്കാലിക ജീവനക്കാരെ പൊലീസ് സംശയിക്കുന്നതായി സൂചനയുണ്ട്. നിലവിൽ സസ്പെൻഷൻ ലഭിച്ച രണ്ട് ഉദ്യോഗസ്ഥരും പ്രതിപക്ഷ സംഘടനകളിൽ ഉൾപ്പെട്ടവരാണ്. കരുതിക്കൂട്ടി പ്രതിപക്ഷ സംഘടനകളുടെ ജീവനക്കാരെ ആക്രമിച്ചതായി പരാതിയുണ്ട്. ജോയിന്റ് റജിസ്ട്രാറുടെ നേതൃത്വത്തിൽ നടക്കുന്ന അന്വേഷണം 5 പ്രവർത്തി ദിവസങ്ങൾക്കുള്ളിൽ പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ചൊവ്വാഴ്ച വിസി ഉത്തരവിറക്കിയിരുന്നു. ഈ മാസം നാലിനുള്ളിൽ സർവകലാശാലതല അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എച്ച്1എൻ1 പ്രതിരോധം : ലക്ഷണങ്ങൾ ആറുദിവസത്തിലേറെ നീണ്ടാൽ ചികിത്സ വൈകരുത്, കുട്ടികൾക്ക് കൂടുതൽ ശ്രദ്ധവേണം

0
ഡൽഹി : രാജ്യത്ത് എച്ച്1എൻ1 ഫീവർ പടരുന്ന പശ്ചാത്തലത്തിൽ മുന്നറിയിപ്പുമായി കേന്ദ്ര...

റിയൽ എസ്റ്റേറ്റ് വ്യാപാരി വെന്തുമരിച്ച സംഭവത്തിൽ ദുരൂഹത ; കത്തിയ കാറിന് സമീപം പെട്രോൾ...

0
കോഴിക്കോട് : ചേവായൂർ മഠത്തിൽ മുക്കിൽ കാർ കത്തി വാഹന-വസ്തു ഇടപാട്...

മാണി സി കാപ്പൻ്റെ രാജി ആവശ്യപ്പെട്ട് ഷോൺ ജോർജ് ; കാന്തപുരത്തിൻ്റെ പ്രസ്‌താവന വിവാദത്തിൽ...

0
കൊച്ചി: മാണി സി. കാപ്പന് എതിരായ കോടതി വിധിയുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി...

നിയമസഭാ മാര്‍ച്ചിന് നേരെയുണ്ടായ ജലപീരങ്കി പ്രയോഗം ; വെള്ളത്തില്‍ അണുബാധയില്ലെന്ന് റിപ്പോര്‍ട്ട്

0
തിരുവനന്തപുരം : പ്രതിപക്ഷത്തിന്റെ നിയമസഭാ മാര്‍ച്ചിന് നേരെയുണ്ടായ ജലപീരങ്കി പ്രയോഗത്തിന് ഉപയോഗിച്ച...