കോട്ടയം : മഹാത്മാ ഗാന്ധി സർവകലാശാലയിലെ ഗവേഷണകേന്ദ്രത്തിന്റെ ചുമതലയിൽ നിന്ന് മാറ്റിയ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് ആരോപണ വിധേയനായ നന്ദകുമാർ കളരിക്കൽ. തനിക്കെതിരായ ആരോപണങ്ങൾ തെറ്റെന്ന് ഹൈക്കോടതി മുമ്പ് തന്നെ കണ്ടെത്തിയിട്ടുണ്ടെന്നാണ് നന്ദകുമാറിൻ്റെ അവകാശവാദം.
ഹൈക്കോടതി തെറ്റെന്ന് കണ്ടെത്തിയ ആരോപണങ്ങളുടെ പേരിലാണ് ഇപ്പോഴത്തെ സിൻഡിക്കേറ്റ് നടപടി. അതിനാലാണ് നിയമപരമായി നീങ്ങുന്നതെന്ന് നന്ദകുമാർ മാധ്യമങ്ങളോട് പ്രതികരിച്ചു. ശനിയാഴ്ചയാണ് നന്ദകുമാറിനെതിരെ സിൻഡിക്കേറ്റ് നടപടി തീരുമാനിച്ചത്. ഗവേഷക ഉന്നയിച്ച ജാതി വിവേചന ആരോപണത്തിലായിരുന്നു നടപടി.