കോട്ടയം : എം ജി സര്‍വകലാശാലയില്‍ വെച്ച് ഒരു ഗവേഷക വിദ്യാര്‍ത്ഥിയില്‍ നിന്നും, ജീവനക്കാരനില്‍ നിന്നും ലൈംഗിക അതിക്രമം നേരിടേണ്ടി വന്നെന്ന ഗവേഷക വിദ്യാര്‍ത്ഥിനിയുടെ വെളിപ്പെടുത്തലില്‍ പ്രതികരിച്ച് വൈസ് ചാന്‍സിലര്‍ സാബു തോമസ്. ഗവേഷക വിദ്യാര്‍ത്ഥിനിയുടെ ആരോപണം വ്യാജമാണെന്നും ഏതെങ്കിലും രീതിയിലുള്ള ലൈംഗിക അതിക്രമം നടന്നതായി വിദ്യാര്‍ത്ഥിനി വാക്കാല്‍ പോലും പരാതി ഉന്നയിച്ചിട്ടില്ലെന്നും വൈസ് ചാന്‍സിലര്‍ പ്രതികരിച്ചു.
തനിക്കെതിരെ ലൈംഗിക അതിക്രമം ഉണ്ടായെന്ന് അന്ന് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ചുമതലയുണ്ടായിരുന്ന ഇപ്പോഴത്തെ വി സി സാബു തോമസിനെ അറിയിച്ചിരുന്നുവെന്നും വിദ്യാര്‍ത്ഥിനി വെളിപ്പെടുത്തിയിരുന്നു. ഇതോടെയാണ് അവരെ തള്ളി വി സി രംഗത്തെത്തിയത്. എന്നാല്‍ ലൈംഗിക അതിക്രമ പരാതി അറിഞ്ഞിട്ടില്ലെന്ന് വി സി പറയുന്നത് നുണയാണെന്ന് വിദ്യാര്‍ത്ഥി പ്രതികരിച്ചു. 2014 ലാണ് സംഭവം നടന്നത്. അന്ന് വി സിയോടും നന്ദകുമാറിനോടും പരാതി പറഞ്ഞിട്ടുണ്ട്. വിസിയും രജിസ്ട്രാറും സിന്റിക്കേറ്റ് മെമ്പര്‍മാരും അടക്കമുള്ള
കഴിഞ്ഞ ചര്‍ച്ചയിലും ഇക്കാര്യം പറഞ്ഞുവെന്നും വിദ്യാര്‍ത്ഥിനി പ്രതികരിച്ചു. 2014 ല്‍ തന്നെ ഇക്കാര്യം വാക്കാല്‍ പറഞ്ഞിരുന്നു. എന്നാല്‍ രേഖാമൂലം പരാതി കൊടുത്തിട്ടില്ലായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
”വ്യാജമായ ആരോപണമാണ് വിദ്യാര്‍ത്ഥിനി ഉന്നയിക്കുന്നതെന്നാണ് വിസിയുടെ പ്രതികരണം. വാക്കാല്‍ പോലും പരാതി ഉന്നയിച്ചിട്ടില്ല. ഏതെങ്കിലും രീതിയിലുള്ള പരാതിയുണ്ടെങ്കില്‍ അവരെ പൂര്‍ണമായി പിന്തുണക്കും. വിദ്യാര്‍ത്ഥി ലബോറട്ടറിയില്‍ തിരിച്ചുവന്ന് പഠനം പൂര്‍ത്തികരിക്കണം എന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അതിന് വേണ്ടിഎല്ലാ സൗകര്യവും നല്‍കാന്‍ തയ്യാറാണെന്നും വിസി അറിയിച്ചു. കളക്ടറിന്റെ ഇടപെടല്‍ വന്നാല്‍ സ്വാഗതം ചെയ്യുമെന്നും അദ്ദേഹം വിശദീകരിച്ചു.
2014 ല്‍ സര്‍വകലാശാലയില്‍ വെച്ച് ലൈംഗിക അതിക്രമം നേരിടേണ്ടി വന്നതായാണ് എം ജി സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥിനിയുടെ പരാതി. ഒരു ഗവേഷക വിദ്യാര്‍ഥിയില്‍ നിന്നും ഒരു ജീവനക്കാരനില്‍ നിന്നും അതിക്രമം നേരിട്ടുവെന്നും അന്ന് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ചുമതലയുണ്ടായിരുന്ന ഇപ്പോഴത്തെ വി.സി സാബു തോമസിനെ ഇക്കാര്യം അറിയിച്ചിരുന്നുവെന്നും വിദ്യാര്‍ത്ഥിനി പറയുന്നു.
ആരോപണ വിധേയരെ സംരക്ഷിക്കുന്ന നിലപാടാണ് ഇപ്പോഴത്തെ വിസി കൂടിയായ സാബു തോമസ് സ്വീകരിച്ചത് എന്നും ഗവേഷക പറയുന്നു. ജീവനക്കാരന്‍ ഇപ്പോഴും ഡിപ്പാര്‍ട്ട്മെന്റില്‍ തുടരുന്നുണ്ട്. ഭയം മൂലമാണ് ഇത്രയും കാലം പരാതിപ്പെടാതിരുന്നത്. ഇനി ഗാന്ധിനഗര്‍ പോലീസില്‍ പരാതി നല്‍കുമെന്നും ഗവേഷക വിദ്യാര്‍ത്ഥി വ്യക്തമാക്കി.