പാലാ : മഹാത്മ ഗാന്ധി സർവകലാശാല അത് ലറ്റിക്ക് ചാമ്പ്യൻഷിപ്പ് പാലാ മുൻസിപ്പൽ സിന്തറ്റിക്ക് സ്റ്റേഡിയത്തിൽ ഡിസംബർ 3 മുതൽ 5 വരെ നടക്കും. എം.ജി.സർവ്വകലാശാല യും പാലാ അൽഫോൻസ കോളേജും സoയുക്തമായിട്ടാണ് ചാമ്പ്യാൻഷിപ്പ് സംഘടിപ്പിക്കുന്നത്. എം.ജി.സർവ്വകലാശാലകളിലെ വിവിധ കോളേജുകളിൽ നിന്നായി 700 റോളം കായിക താരങ്ങൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കും.
അത് ലറ്റിക്സിൽ പ്രമുഖ കോളേജുകളായ അൽഫോൻസ കോളേജ് പാല, അസoഷൻ കോളേജ് ചങ്ങനാശേരി, എം.എ.കോളേജ് കോതമംഗലം, സെൻ്റ് തോമസ് കോളേജ് പാല, എസ്.ബി.കോളേജ് ചങ്ങനാശേരി, സെൻ്റ് ഡോമിനിക്സ് കോളേജ് കാഞ്ഞിരപ്പള്ളി, മഹാരാജാസ് കോളേജ് എറണാകുളം തുടങ്ങിയ പ്രമുഖ ടീമുകൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കും. മൂന്നാം തീയതി ഹാഫ് മാരത്തോൺ മാത്രമാണ് നടക്കുന്നത്. 4-ാം തീയതി നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ മഹാത്മാഗാന്ധി സർവ്വകലാശാല സിൻഡിക്കേറ്റ് അംഗം ഡോ.എ.ജോസ് ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്യും.എം.ജി.സർവ്വകലാശാല സിൻഡിക്കേറ്റ് അംഗം ഡോ.ബിജു തോമസ് മുഖ്യ പ്രഭാഷണം നടത്തും.