തിരുവനന്തപുരം: സ്വര്‍ണവ്യാപാരിയെ ആക്രമിച്ച് നൂറുപവനോളം കൊള്ളയടിച്ച കവര്‍ച്ചാ സംഘത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്ത്. സംഘം വ്യാപാരിയുടെ വാഹനത്തെ പിന്തുടരുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. സംഘത്തെക്കുറിച്ച് പോലീസിന് വ്യ ക്തമായ സൂചന ലഭിച്ചതായും റിപ്പോര്‍ട്ടുണ്ട്.
വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെ പള്ളിപ്പുറം ടെക്‌നോ സിറ്റിക്ക് സമീപത്തുവച്ചാണ് കവര്‍ച്ച നടന്നത്. രണ്ടുകാറുകളിലായി എത്തിയ അജ്ഞാത സംഘം സ്വര്‍ണവ്യാപാരിയായ സമ്പത്തിനെ വഴിയില്‍ തടഞ്ഞു നിര്‍ത്തി മുളകുപൊടി എറിഞ്ഞ ശേഷം വെട്ടിപരിക്കേല്‍പ്പിച്ചാണ് കവര്‍ച്ച നടത്തിയത്.
നെയ്യാറ്റിന്‍കരയില്‍ നിന്നും നൂറു പവന്‍ സ്വര്‍ണവുമായി ആറ്റിങ്ങലിലേക്ക് പോവുകയായിരുന്നു ഇവര്‍. അരുണിനെയും ലക്ഷ്മണിനെയും അക്രമി സംഘം തട്ടികൊണ്ടുപോയി രണ്ട് സ്ഥലങ്ങളിലായി ഉപേക്ഷിച്ചുവെന്നായിരുന്നു മൊഴി. പക്ഷെ അന്വേഷണത്തിൽ രണ്ടു പേരെയും പോത്തൻകോട് സമീപം വാവറ അമ്പലത്തിലാണ് ഉപേക്ഷിച്ചതെന്ന് കണ്ടെത്തി. ലക്ഷ്മണ്‍ അവിടെ നിന്നും ഓട്ടോയില്‍ കയറി ആറ്റിങ്ങല്‍ എത്തി നെയ്യാറ്റിന്‍കരയിലെ വീട്ടിലേക്ക് പോവുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇവരെയും ചോദ്യം ചെയ്യുന്നുണ്ട്.