വ്യാപാരിയെ ആക്രമിച്ച് നൂറ് പവൻ തട്ടിയ സംഭവം ; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം:  സ്വര്‍ണവ്യാപാരിയെ ആക്രമിച്ച്‌ നൂറുപവനോളം കൊള്ളയടിച്ച കവര്‍ച്ചാ സംഘത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്ത്. സംഘം വ്യാപാരിയുടെ വാഹനത്തെ പിന്തുടരുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. സംഘത്തെക്കുറിച്ച്‌ പോലീസിന് വ്യ ക്തമായ സൂചന ലഭിച്ചതായും റിപ്പോര്‍ട്ടുണ്ട്.

വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെ പള്ളിപ്പുറം ടെക്‌നോ സിറ്റിക്ക് സമീപത്തുവച്ചാണ് കവര്‍ച്ച നടന്നത്. രണ്ടുകാറുകളിലായി എത്തിയ അജ്ഞാത സംഘം സ്വര്‍ണവ്യാപാരിയായ സമ്പത്തിനെ വഴിയില്‍ തടഞ്ഞു നിര്‍ത്തി മുളകുപൊടി എറിഞ്ഞ ശേഷം വെട്ടിപരിക്കേല്‍പ്പിച്ചാണ് കവര്‍ച്ച നടത്തിയത്.

നെയ്യാറ്റിന്‍കരയില്‍ നിന്നും നൂറു പവന്‍ സ്വര്‍ണവുമായി ആറ്റിങ്ങലിലേക്ക് പോവുകയായിരുന്നു ഇവര്‍. അരുണിനെയും ലക്ഷ്മണിനെയും അക്രമി സംഘം തട്ടികൊണ്ടുപോയി രണ്ട് സ്ഥലങ്ങളിലായി ഉപേക്ഷിച്ചുവെന്നായിരുന്നു മൊഴി. പക്ഷെ അന്വേഷണത്തിൽ രണ്ടു പേരെയും പോത്തൻകോട് സമീപം വാവറ അമ്പലത്തിലാണ് ഉപേക്ഷിച്ചതെന്ന് കണ്ടെത്തി. ലക്ഷ്മണ്‍ അവിടെ നിന്നും ഓട്ടോയില്‍ കയറി ആറ്റിങ്ങല്‍ എത്തി നെയ്യാറ്റിന്‍കരയിലെ വീട്ടിലേക്ക് പോവുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇവരെയും ചോദ്യം ചെയ്യുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എല്ലാ മലയാളികൾക്കും ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു

0
ന്യൂഡൽഹി: മലയാളികൾക്ക് ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. ഓണം...

ബെം​ഗളൂരുവിൽ വീടിന് പുറത്ത് റോഡിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽ നിന്ന് ഫീസ് ഈടാക്കും

0
ബെം​ഗളൂരു: ബെംഗളൂരു ന​ഗരത്തിൽ വീടുകൾക്ക് പുറത്ത് പൊതുറോഡുകളിൽ വാഹനം പാർക്ക്...

സ്കൂളുകളിലെ അധ്യാപകർക്കും ആയമാർക്കും ‘തുല്യ ജോലിക്ക് തുല്യ വേതന തത്വം’ ; ഹർജിയിൽ കേരളത്തിന്റെ...

0
ന്യൂഡൽഹി: കേരളത്തിലെ സർക്കാർ വിദ്യാലയങ്ങളോട് ചേർന്ന് പിടിഎകളുടെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്ന പ്രീ-പ്രൈമറി...

ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്രണ്ടും ഡോക്ടർമാരും നേഴ്സുമാരും ഡ്യൂട്ടി സമയത്ത് ആശുപത്രിക്കുള്ളിൽ ഗ്രൂപ്പ് ഡാൻസ്...

0
ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്രണ്ടും ഡോക്ടർമാരും നേഴ്സുമാരും ഡ്യൂട്ടി സമയത്ത്...