തിരുവനന്തപുരം : കോവിഡ് രോഗികളുടെ താമസസ്ഥലത്തിനു സമീപത്തുള്ള ഏതാനും വീടുകള്‍ മാത്രം ഉള്‍പ്പെടുത്തി മൈക്രോ കണ്ടെയ്ന്മെന്റ് സോണ്‍ ഉണ്ടാക്കും. ഇപ്പോള്‍ ഒരു വീട്ടില്‍ കൊവിഡ് ബാധയുണ്ടായാല്‍ ആ വാര്‍ഡില്‍ ആകെ കണ്ടെയ്ന്‍മെന്റ് സോണ്‍ ആവുകയാണ്. മൈക്രോ കണ്ടെയ്ന്മെന്റ് സോണ്‍ വരുന്നതോടെ ആ വീടും ചുറ്റുപാടുള്ള വീടുകളും ചേര്‍ന്നുള്ള ഒരു ക്ലസ്റ്റര്‍ മാത്രമായിരിക്കും കണ്ടെയ്ന്‍മെന്റ് സോണ്‍ ആയി മാറുക. അത് കൂടുതല്‍ കര്‍ക്കശമാക്കും. അതേസമയം മറ്റ് സ്ഥലങ്ങളില്‍ സാധാരണ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കുകയും ചെയ്യുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
ക്വാറന്റീനില്‍ കഴിയുന്നവര്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങുന്നത് നിരീക്ഷിക്കാന്‍ ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിമാരെയും അസിസ്റ്റന്റ് കമ്മീഷണര്‍മാരെയും ചുമതലപ്പെടുത്തി. ജനമൈത്രി പോലീസ് നടത്തുന്ന മൊബൈല്‍ ബീറ്റ് പട്രോളിന് പുറമെയാണിത്. കൊവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ എല്ലാ പോലീസ് ഉദ്യോഗസ്ഥരുടെയും ആരോഗ്യവും ക്ഷേമവും ഉറപ്പാക്കണമെന്ന് സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.