വാഷിംങ്ടൺ: കാഴ്ചയിൽ ഉപ്പ് തരിയേക്കാൾ കുഞ്ഞനായ ഒരു ചെറിയ ബാഗിന്റെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. മൈക്രോസ്കോപ്പിലൂടെ മാത്രം കാണാൻ സാധിക്കുന്ന ബാഗ് ലേലത്തിൽ വിറ്റ തുകയാണ് എല്ലാവരെയും ഞെട്ടിച്ചിരിക്കുന്നത്. വെറും മൈക്രോമീറ്ററുകൾ മാത്രം വലുപ്പമുള്ള ഈ കുഞ്ഞൻ ബാഗ് വിറ്റുപോയത് 51 ലക്ഷം രൂപയ്ക്കാണ്. ഇതോടെ, ഈ ബാഗിനെ കുറിച്ചുള്ള വിവരങ്ങൾ അതിവേഗത്തിൽ ചർച്ചാവിഷയമായിട്ടുണ്ട്. 657:222:700 മൈക്രോമീറ്റർ ആണ് ബാഗിന്റെ നീളവും വീതിയും ഉയരവും. പ്രമുഖ കലാ കൂട്ടായ്മയായ എം.എസ്.സി.എച്ച്.എഫ് ആണ് ബാഗ് നിർമ്മിച്ചിരിക്കുന്നത്. ഫ്ലൂറസെന്റ് മഞ്ഞയും പച്ചയും കലർന്ന ഈ മൈക്രോസ്കോപ്പിക് ബാഗിന് വിപണിയിൽ വൻ ഡിമാൻഡാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ ദിവസം 63,000 ഡോളറിനാണ് ഈ ബാഗ് ലേലത്തിൽ വിറ്റത്. ബാഗ് വാങ്ങിയ വ്യക്തിക്ക് അതിനോടൊപ്പം ഡിജിറ്റൽ ഡിസ്പ്ലേയുള്ള ഒരു മൈക്രോസ്കോപ്പ് കൂടി കമ്പനി വിറ്റിരുന്നു. ഒരു സൂചിയുടെ ദ്വാരത്തിലൂടെ വരെ ഈ ബാഗ് കടന്നുപോകുമെന്നതാണ് ഏറ്റവും ശ്രദ്ധേയം. ലൂയി വിറ്റൺ കമ്പനിയായ എൽവിയുടെ ലോഗോ ഈ ബാഗിൽ ആലേഖനം ചെയ്തിട്ടുണ്ട്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.