എന്‍റെ മന്ത്രിമാരെ പുറത്താക്കാന്‍ നിങ്ങള്‍ക്ക് അധികാരമില്ല; ഗവര്‍ണര്‍ക്ക് സ്റ്റാലിന്‍റെ കത്ത്

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: മന്ത്രി വി. സെന്തിൽ ബാലാജിയെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കിയ നടപടിയില്‍ തമിഴ്നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവിക്ക് മറുപടിയുമായി മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. പിന്നീട് തീരുമാനത്തില്‍ നിന്നും പിന്‍മാറിയ സാഹചര്യത്തിലാണ് സ്റ്റാലിന്‍റെ മറുപടി കത്ത്. തന്‍റെ അനുവാദമില്ലാത തന്‍റെ മന്ത്രിമാരെ പുറത്താക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്ന് സ്റ്റാലിന്‍ രവിക്ക് അയച്ച ആറു പേജുള്ള കത്തില്‍ പറയുന്നു. ഒരാൾ മന്ത്രിയായി തുടരണമോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അധികാരം സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് പ്രധാനമന്ത്രിക്കോ മുഖ്യമന്ത്രിക്കോ വിട്ടിട്ടുണ്ടെന്നും സ്റ്റാലിൻ പരാമർശിച്ചു.

പിരിച്ചുവിടൽ ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് തന്നോടോ തന്റെ മന്ത്രിമാരുടെ സമിതിയോടോ കൂടിയാലോചിച്ചില്ലെന്നും ഗവർണർ “തിടുക്കത്തിലും ഭരണഘടനയെ മാനിക്കാതെയുമാണ്” പ്രവർത്തിച്ചതെന്നും സ്റ്റാലിൻ കത്തില്‍ ആരോപിക്കുന്നു. “ഭരണഘടനാ സംവിധാനത്തിന്റെ തകർച്ച” എന്ന ഗവർണറുടെ പരാമർശത്തെ വിമർശിച്ച സ്റ്റാലിൻ “കുറ്റവാളിയായ ഒരാൾ മാത്രമേ അയോഗ്യനാക്കപ്പെടുകയുള്ളൂ.” എന്ന് കത്തിൽ എഴുതി.ഇത്രയും സുപ്രധാനമായ ഒരു തീരുമാനത്തിന് മുമ്പ് നിങ്ങൾ ഒരു നിയമോപദേശം പോലും എടുത്തിരുന്നില്ലെന്നാണ് ഇത് കാണിക്കുന്നതെന്നും സ്റ്റാലിൻ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌യുടെ പേരിൽ മധ്യപ്രദേശിൽ അനധികൃത പണപ്പിരിവ് ; അന്വേഷണത്തിന് തമിഴ്‌നാട് പോലീസും

0
ചെന്നൈ : തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യുടെ പേരിൽ മധ്യപ്രദേശിൽ...

വ്യോമയാന ഇന്ധനമായ ഏവിയേഷൻ ടർബൈൻ ഫ്യൂവലിന് വീണ്ടും വില കൂടി ; വിലയിൽ 5.46...

0
ന്യൂഡൽഹി : വാണിജ്യ വിമാനങ്ങൾ ഉപയോഗിക്കുന്ന വ്യോമയാന ഇന്ധനമായ ഏവിയേഷൻ ടർബൈൻ...

ശബരിമയിൽ തിരുവോണ സദ്യ മുടങ്ങിയെന്ന വിവാദം ; നിർദേശം നൽകി ദേവസ്വംമന്ത്രി

0
തിരുവനന്തപുരം: ശബരിമലയിൽ തിരുവോണ സദ്യ മുടങ്ങിയെന്ന തരത്തിൽ ഉയരുന്ന വിവാദം...

ഐസ്ക്രീം വിപണിയിലേക്ക് റിലയൻസ് ; ബ്രാൻഡിന് പേരിട്ടു, ഐസ്ക്രീം വില 10 രൂപ മുതൽ

0
മുംബൈ : റിലയൻസ് ഇൻഡസ്ട്രീസിന്റെ കൺസ്യൂമർ ഗുഡ്‌സ് വിഭാഗം 10 രൂപ...