മൈക്രോസോഫ്റ്റ് എഡ്‌ജ് ബ്രൗസര്‍ ഉപയോഗിക്കുന്നവര്‍ ഹാക്കര്‍മാരെ ഭയക്കണമെന്ന് മുന്നറിയിപ്പ്

For full experience, Download our mobile application:
Get it on Google Play

ഡൽഹി: മൈക്രോസോഫ്റ്റ് എഡ്‌ജ് ബ്രൗസര്‍ ഉപയോഗിക്കുന്നവര്‍ക്ക് അപകടകരമായ ജാഗ്രതാ നിര്‍ദേശവുമായി ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം (CERT-In). നിലവിൽ എഡ്‌ജില്‍ ഏജന്‍സി കണ്ടെത്തിയിരിക്കുന്നത് ഹൈ റിസ്‌ക് കാറ്റഗറിയില്‍പ്പെടുന്ന സൈബര്‍ ഭീഷണിയാണ്. ബ്രൗസറിലെ പിഴവുകള്‍ മുതലെടുത്ത് റിമോട്ടായി ഹാക്കര്‍മാര്‍ നുഴഞ്ഞുകയറിയേക്കാം എന്ന് സെര്‍ട്ട്-ഇന്‍ പുറത്തിറക്കിയ മുന്നറിയിപ്പില്‍ പറയുന്നു. ക്രോമിയം അടിസ്ഥാനത്തിലുള്ള എഡ്‌ജ് പ്ലാറ്റ്ഫോമിലാണ് ഈ പ്രശ്‌നം കണ്ടെത്തിയിരിക്കുന്നത്. മൈക്രോസോഫ്റ്റ് എഡ്‌ജ് 129.0.2792.79ന് മുമ്പുള്ള സോഫ്റ്റ്‌വെയറുകളെയാണ് പ്രശ്‌നം ബാധിക്കുക. ഏറ്റവും പുതിയ 129.0.2792.79 വേര്‍ഷന്‍ അപ്‌ഡേറ്റില്‍ മൈക്രോസോഫ്റ്റ് ഈ പ്രശ്‌നം പരിഹരിച്ചിട്ടുണ്ട്. പ്രശ്‌നം ബാധിക്കാതിരിക്കാന്‍ എഡ്‌ജിന്‍റെ ഏറ്റവും പുതിയ വേര്‍ഷന്‍ കമ്പ്യൂട്ടറിലുണ്ട് എന്ന് ഉറപ്പാക്കാനും നിർദേശമുണ്ട്.

ഗൂഗിൾ ക്രോം ഉപയോക്താക്കള്‍ക്ക് സുരക്ഷാ പിഴവ് നിലനില്‍ക്കുന്നതായി അടുത്തിടെ ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം മുന്നറിയിപ്പ് നല്‍കിയിരുന്നു. സിഇആർടി-ഇന്നിന്‍റെ 2024 സെപ്റ്റംബർ 26-ന് പുറത്തിറക്കിയ നോട്ടിലാണ് ക്രോമിലെ പ്രശ്‌നങ്ങളെ കുറിച്ച് പറയുന്നത്. സുരക്ഷാ പ്രശ്‌നം ഐഫോണുകള്‍ ഉള്‍പ്പടെയുള്ള ആപ്പിള്‍ ഉപകരണങ്ങളില്‍ വരെ നിലനില്‍ക്കുന്നതായും അടുത്തിടെ ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഐഒഎസ് 18, ഐഒഎസ് 17.7 എന്നിവയ്ക്ക് മുമ്പുള്ള സോഫ്റ്റ്‌വെയര്‍ പതിപ്പുകള്‍ ഉപയോഗിക്കുന്ന ഐഫോണുകള്‍ക്കും, ഐപാഡ്‌ഒഎസ് 18, 17.7 എന്നിവയ്ക്ക് മുമ്പുള്ള ഐപാഡ്ഒഎസ് പതിപ്പുകള്‍ക്കും, പഴയ മാക്ഒഎസിലുള്ള മാക് ഡിവൈസുകള്‍ക്കും, വാച്ച്ഒഎസ് 11ന് മുമ്പുള്ള ആപ്പിള്‍ വാച്ചുകള്‍ക്കുമായിരുന്നു മുന്നറിയിപ്പ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസ് ജീവനക്കാരുടെ അതിക്രമങ്ങൾക്കെതിരെ കർശന നടപടിയുമായി കൊച്ചി സിറ്റി പോലീസ് ; ഫോട്ടോ...

0
കൊച്ചി: ബസ് ജീവനക്കാരുടെ മോശം പെരുമാറ്റം അംഗീകരിക്കാനാവില്ലെന്ന് കൊച്ചി സിറ്റി പോലീസ്...

അധിക്ഷേപിച്ചിട്ടില്ല, ശരീരഭാഷ യാദൃശ്ചികം ; എം.കെ. സ്റ്റാലിനെതിരെ അപഹാസ്യമായ രീതിയിൽ അനുകരിച്ചെന്ന വിവാദത്തിൽ...

0
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് പ്രസംഗത്തിനിടെ കാണിച്ച ആംഗ്യം വിവാദമായി. മിസാ...

മിന്നൽ സന്ദർശനത്തിനിടയിൽ ബാലവേല നേരിൽ കണ്ട് മുഖ്യമന്ത്രി ശിവകുമാർ ; കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി...

0
ബെംഗളൂരു: ബെംഗളൂരുവിലെ മാര്‍ക്കറ്റില്‍ ബാലവേല കണ്ടെത്തിയതോടെ നടപടിക്ക് നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി ഡി...

​മദ്യലഹരിയിലെ ക്രൂരത; ഭാര്യക്ക് നേരെ ഒഴിച്ച തിളച്ച വെള്ളം ദേഹത്തുവീണ് മകൾക്ക് പൊള്ളലേറ്റ സംഭവത്തിൽ...

0
മലപ്പുറം: മദ്യപിച്ചെത്തി ഭാര്യക്ക് നേരെ തിളച്ച വെള്ളം ഒഴിച്ച് മധ്യവയസ്‌കന്‍. മലപ്പുറം...