Thursday, July 3, 2025 9:48 pm

നേരിട്ട് നടത്തുന്ന റീട്ടെയില്‍ വില്‍പ്പനശാലകള്‍ പൂര്‍ണ്ണമായും പൂട്ടാന്‍ തീരുമാനിച്ച് മൈക്രോസോഫ്റ്റ്

For full experience, Download our mobile application:
Get it on Google Play

ന്യൂയോര്‍ക്ക് : നേരിട്ട് നടത്തുന്ന റീട്ടെയില്‍ വില്‍പ്പനശാലകള്‍ പൂര്‍ണ്ണമായും പൂട്ടാന്‍ തീരുമാനിച്ച് മൈക്രോസോഫ്റ്റ്. മൈക്രോസോഫ്റ്റ് കോര്‍പ്പറേഷന്‍ തങ്ങളുടെ പ്രോഡക്ടുകള്‍ വില്‍ക്കാന്‍ സ്ഥാപിച്ച   ലോകത്താകമാനമുള്ള 83 ഷോപ്പുകളാണ് പൂട്ടുന്നത്. ഇതില്‍ 72 എണ്ണവും അമേരിക്കയിലാണ്.

എന്നാല്‍ ഈ വില്‍പ്പനശാലകളിലെ ജീവനക്കാര്‍ ഇനി മൈക്രോസോഫ്റ്റിന്റെ  ഓണ്‍ലൈന്‍ കണ്‍സ്യൂമര്‍ സര്‍വീസില്‍ പ്രവര്‍ത്തിക്കും. ലോകത്തകമാനം 190 വിപണികളിലായി 1.2 ശതകോടിപ്പേര്‍ മൈക്രോസോഫ്റ്റിന്റെ  പ്രോഡക്ടുകള്‍ സോഫ്റ്റ് വെയറായും  ഹാര്‍ഡ് വെയറായും ഉപയോഗിക്കുന്നു എന്നാണ് കണക്ക്.

ഇപ്പോള്‍ മൈക്രോസോഫ്റ്റ് ഷോപ്പുകള്‍ പൂട്ടുന്നതോടെ ജോലിയില്ലാതാകുന്നവര്‍ മൈക്രോസോഫ്റ്റ്.കോം വഴി വില്‍ക്കുന്ന മൈക്രോസോഫ്റ്റ്, എക്സ് ബോക്സ് പ്രോഡക്ടുകളുടെ സര്‍വീസിനായി നിയമിക്കും. എന്നാല്‍ മൈക്രോസോഫ്റ്റിന്റെ  പുതിയ തീരുമാനം കമ്പനിക്ക് മുന്‍കൂര്‍ നല്‍കിയ നികുതി ഇനത്തില്‍ നഷ്ടം വരുത്തുമെന്നാണ് കണക്ക്. 450 ദശലക്ഷം അമേരിക്കന്‍ ഡോളറിന്റെ  നഷ്ടമാണ് ഇത് കമ്പനിക്ക് ഉണ്ടാക്കുന്നത്.

അതേ സമയം ഫിസിക്കല്‍ സ്റ്റോറുകളെക്കാള്‍ മികച്ച രീതിയില്‍ ഓണ്‍ലൈന്‍ വില്‍പ്പന പുരോഗമിക്കുന്നു എന്നതിനാലാണ് ഈ തീരുമാനം എന്നാണ് മൈക്രോസോഫ്റ്റ് വൈസ് പ്രസിഡന്‍റ് ഡേവിഡ് പോര്‍ട്ടര്‍ പറയുന്നത്. മൈക്രോസോഫ്റ്റ് ഫിസിക്കല്‍ സ്റ്റോറില്‍ ലഭിച്ച എല്ലാ സേവനങ്ങളും ഉപയോക്താക്കള്‍ക്ക് ഓണ്‍ലൈനായി ലഭിക്കുമെന്നും ഇദ്ദേഹം വ്യക്തമാക്കി.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ജീവകാരുണ്യത്തിലൂന്നിയ ക്ഷേമ പ്രവർത്തനങ്ങൾക്ക് ഇനി ആധുനികമുഖം : പുതിയ എ.പി അസ്‌ലം റീഹാബിലിറ്റേഷൻ സെന്റർ...

0
മലപ്പുറം: ജീവകാരുണ്യം, സാമൂഹ്യക്ഷേമം എന്നീ രംഗങ്ങളിൽ കഴിഞ്ഞ കാൽനൂറ്റാണ്ടായി പ്രതിഫലേച്ഛയില്ലാതെ പ്രവർത്തിക്കുന്ന...

കോട്ടയം മെഡിക്കല്‍ കോളജ് അപകടം : ബിന്ദുവിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി

0
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ മരിച്ച...

ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഫുട്‌ബോൾ താരം ഉൾപ്പെടെ 19 ഫലസ്തീനികൾ കൊല്ലപ്പെട്ടു

0
ഗസ്സ: ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഫുട്‌ബോൾ താരം ഉൾപ്പെടെ 19 ഫലസ്തീനികൾ...

വെച്ചൂച്ചിറ നിരവിന് സമീപത്തായി പുലിയുടെ സാന്നിധ്യം ഉറപ്പിച്ച് വനംവകുപ്പ്

0
റാന്നി: പുലിയെന്നു കരുതുന്ന ജീവിയെ കണ്ടതായിട്ടുള്ള നാട്ടുകാരന്‍റെ വെളിപ്പെടുത്തലിന് പിന്നാലെ പുലിയുടെ...