എണ്ണ തീര്‍ന്ന് വഴിയില്‍ കിടക്കണ്ട വിളിച്ചാല്‍ ഓടിയെത്തും ഇന്ധനം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: ആവശ്യക്കാരന്‍ വിളിക്കുന്നിടത്തേക്ക് ഇനി ഇന്ധനമെത്തും. ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റ മൊബൈല്‍ ഫ്യൂവല്‍സ്റ്റേഷന്‍ ജില്ലാ കലക്ടര്‍ സാംബശിവ റാവു ഉല്‍ഘാടനം ചെയ്തു. ആവശ്യക്കാര്‍ക്ക് ഫോണ്‍കോളിലൂടെ വാഹനത്തിനരികെയും വ്യവസായ ആവശ്യത്തിനും ഇന്ധനം എത്തിക്കാനുള്ള സംവിധാനമാണിത്. മികച്ച സാങ്കേതിക വിദ്യ ഉപയോഗിച്ചു നിര്‍മിച്ച ഇന്ധന വണ്ടിയിലൂടെ ഡീസല്‍ബങ്ക് സേവനമാണ് ലഭ്യമാക്കുന്നത്.

സിവില്‍സ്റ്റേഷന്‍ പരിസരത്ത് നടന്ന പരിപാടിയില്‍ വാഹനത്തിന്റെ ഫ്ലാഗ് ഓഫ് കലക്ടര്‍ നിര്‍വ്വഹിച്ചു. കടലുണ്ടി മണ്ണൂര്‍ പൂച്ചേരിക്കുന്നിലെ എച്ച്‌.പി. സുപ്രീം ബങ്കാണ് സേവനം ഒരുക്കിയത്. മൊബൈല്‍ ആപ്പ് വഴി ബുക്ക് ചെയ്യാനും ഓണ്‍ലൈനായി പണം അടക്കാനും സാധിക്കും. പ്രത്യേകമായി ഒരുക്കിയ 8000 ലിറ്റര്‍ സംഭരണശേഷിയുള്ള ടാങ്കറാണ് മൊബൈല്‍ ബങ്കായി ഉപയോഗിച്ചിട്ടുള്ളത്. സാധാരണ ബങ്കുകളിലെ നിരക്കേ ഈടാക്കൂ. നിയമപരമായ അനുമതികളോടെ ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെ സഹായത്തോടെയാണ് സഞ്ചരിക്കുന്ന ഡീസല്‍ ബങ്കിന്റെ പ്രവര്‍ത്തനം. പരിപാടിയില്‍ എം.ജി.നവീന്‍ കുമാര്‍, ശ്രുതി, ആര്‍.ബിജു, സഞ്ജയ്, അജ്മല്‍, കെ.വി. അബ്ദുറഹിമാന്‍, രതീഷ്, സുന്ദരന്‍, ഇല്യാസ്, ബഷീര്‍, ശരീഫ്, ഫാരിസ് എന്നിവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...