ബസ് മിനിമം ചാർജ്ജ് 10 രൂപ, കിലോമീറ്ററിന് 90 പൈസ ; ചാർജ്ജ് വർധനയുടെ ഫയൽ ഇന്ന് മുഖ്യമന്ത്രിക്ക് നൽകും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ബസ് ചാർജ്ജ് വർധനയുമായി ബന്ധപ്പെട്ട ഫയൽ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന് സമർപ്പിക്കും. 25 ശതമാനം ചാർജ്ജ് വർധനയ്ക്കാണ് നീക്കം. കോവിഡ് കാലത്തേക്ക് മാത്രമായി മിനിമം ചാർജ്ജ് 10 രൂപയാക്കാനും കിലോമീറ്ററിന് 90 പൈസ വീതം ഈടാക്കാനുമാണ് ശ്രമം.

കെ എസ് ആർ ടി സിയുടെ ആവശ്യവും കൂടി പരിഗണിച്ചാണ് സംസ്ഥാന സർക്കാർ ബസ് ചാർജ്ജ് വർധിപ്പിക്കാൻ നീക്കം തുടങ്ങിയത്. ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷൻ സമർപ്പിച്ച ഇടക്കാല റിപ്പോർട്ട് അടിസ്ഥാനമാക്കിയാണ് നിരക്ക് വർധന. ഇപ്പോഴത്തെ വർധന കോവിഡ് കാലത്തേക്ക് മാത്രമാണെന്ന് മന്ത്രി എ കെ ശശീന്ദ്രൻ ആവർത്തിച്ചു.

മിക്ക ബസ്സുകളിലും ട്രിപ്പുകളും ജീവനക്കാരുടെ എണ്ണവും വെട്ടിക്കുറച്ചിരിക്കുകയാണ്. ലോക്ക്ഡൗണിനെ തുടർന്ന് യാത്രക്കാരില്ലാതായതോടെ നഷ്ടത്തിൽ ഓടിയിരുന്ന ബസ്സുകൾക്ക് ഇന്ധനവില വർധനവും ഇരട്ടിപ്രഹരമായിരുന്നു. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്തിന്റെ തീരുമാനം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...