ബസ്സിനുള്ളിൽ പെൺകുട്ടിയെ അപമാനിച്ച മധ്യവയസ്കൻ പോക്സോ കേസിൽ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പ്രൈവറ്റ് ബസ്സിൽ യാത്രയ്ക്കിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടന്നുപിടിച്ച് അപമാനിക്കുകയും അതിക്രമം കാട്ടുകയും ചെയ്ത മധ്യവയസ്കനെ കീഴ്‌വായ്പൂർ പോലീസ് അറസ്റ്റ് ചെയ്തു. കല്ലൂപ്പാറ തുരുത്തിക്കാട് പാലത്തിങ്കൽ
പാഴയെരുത്തിക്കൽ വീട്ടിൽ മാത്യു പി വർഗീസ് (സജി 55) നെയാണ് പിടികൂടിയത്.  ചെങ്ങരൂരിൽ നിന്ന് മല്ലപ്പള്ളിക്ക് വന്ന ബസ്സിലാണ് പെൺകുട്ടിക്ക് നേരേ അതിക്രമമുണ്ടായത്. തുടർന്ന് പിതാവിനോപ്പം ഇന്നലെതന്നെ സ്റ്റേഷനിൽ ഹാജരായ പെൺകുട്ടിയിൽ നിന്നും ചൈൽഡ് ഫ്രണ്ട്‌ലി റൂമിൽ വച്ച് വനിതാ പോലീസ് വിവരങ്ങൾ ചോദിച്ചു മനസ്സിലാക്കുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തു.

പോക്സോ നിയമത്തിലെ വകുപ്പുകൾ കൂടി ചേർത്ത് കേസെടുത്ത പോലീസ്, പ്രതിയെ മല്ലപ്പള്ളി ബസ്സ് സ്റ്റാൻഡിൽ ബസ്സ് ജീവനക്കാരും നാട്ടുകാരും തടഞ്ഞുവച്ചിരിക്കുന്നതായി അറിഞ്ഞ് കസ്റ്റഡിയിൽ എടുത്ത് വൈദ്യപരിശോധനക്ക് ശേഷം
സ്റ്റേഷനിൽ ഹാജരാക്കി. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പോലീസ് ഇൻസ്‌പെക്ടർ സന്തോഷ്‌ കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ എസ്ഐ ആദർശ്, പോലീസ് ഉദ്യോഗസ്ഥരായ ഷഫീക്, ജൂബി, രതീഷ്, ഷെറീന എന്നിവരാണ് ഉണ്ടായിരുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കടയിൽ സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി

0
തൃശൂര്‍: കുട്ടികള്‍ക്കും യുവാക്കള്‍ക്കും മറ്റും വില്‍പന നടത്തുന്നതിനായി സൂക്ഷിച്ച നിരോധിത പുകയില...

ബിഹാർ വിദ്യാർഥി പ്രതിഷേധം : പോലീസ് അമിതാധികാരം പ്രയോഗിച്ചില്ലെന്ന് സുപ്രീംകോടതിയിൽ ബിഹാർ സർക്കാർ

0
ന്യൂഡൽഹി: ബിഹാറിൽ നീറ്റ് പരീക്ഷയ്ക്കെതിരെ നടന്ന വിദ്യാർഥി പ്രതിഷേധത്തിന് നേരെ പോലീസ്...

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...