കഞ്ചാവ് വില്‍പന നടത്തുന്നതിനിടെ മധ്യവയസ്‌കന്‍ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: ബിപി അങ്ങാടിയില്‍ കഞ്ചാവ് വില്‍പന നടത്തുന്നതിനിടെ മധ്യവയസ്‌കന്‍ തിരൂര്‍ പോലീസിന്‍റെ പിടിയില്‍. അരിക്കാഞ്ചിറ സ്വദേശി അബ്ദുല്‍ റസാഖിനെയാണ് (56) തിരൂര്‍ പോലീസ് പിടികൂടിയത്. തിരൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ലഹരി വില്‍പനക്കാരെ പിടികൂടുന്നതിനായി തിരൂര്‍ സിഐ മുഹമ്മദ് റഫീക്കിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി വരികയായിരുന്നു. പ്രതിയുടെ കൈയില്‍ നിന്നും വില്‍പനക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവ് പൊലീസ് കണ്ടെടുത്തു.

വാട്സ്ആപ് വഴി ആവശ്യക്കാരെ വിളിച്ചുവരുത്തി കച്ചവടം നടത്തുന്നതാണ് രീതിയെന്ന് പോലീസ് പറഞ്ഞു. ഇയാളുടെ ഫോണ്‍ പരിശോധിച്ചതില്‍ നിരവധി ആളുകള്‍ കഞ്ചാവിനായി മെസേജുകള്‍ അയക്കുന്നതായും വിളിക്കുന്നതായും പോലീസ് കണ്ടെത്തി. പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് അബ്ദുല്‍ റസാഖിനെ അറസ്റ്റ് ചെയ്തത്. തിരൂര്‍ സി.ഐ മുഹമ്മദ് റഫീക്കിന്റെ നേതൃത്വത്തില്‍ എസ്. ഐ സുജിത്ത്, നിര്‍മല്‍, സീനിയര്‍ സി.പി.ഒ സുജിത്ത്, സി.പി.ഒമാരായ ടോണി, ശ്രീജേഷ് ബാല്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....