വടുതലയില്‍ അയല്‍വാസി പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ മധ്യവയസ്‌കന്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

എറണാകുളം : വടുതലയില്‍ അയല്‍വാസി പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ മധ്യവയസ്‌കന്‍ മരിച്ചു. വടുതല സ്വദേശി ക്രിസ്റ്റഫറാണ് മരിച്ചത്. ക്രിസ്റ്റഫറിന്റെ ഭാര്യ മേരികുട്ടി ചികിത്സയില്‍ തുടരുന്നു. വെള്ളിയാഴ്ചയായിരുന്നു സംഭവം. ആക്രമണത്തില്‍ ക്രിസ്റ്റഫറിന് 50 ശതമാനത്തിലധികം പൊള്ളലേറ്റിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു ചികിത്സ. അതീവ ഗുരുതതാവസ്ഥയിലായിരുന്ന ക്രിസ്റ്റഫര്‍ വൈകിട്ട് അഞ്ച് മണിയോടെയാണ് മരണത്തിന് കീഴടങ്ങിയത്. മേരി അപകടനില തരണം ചെയ്തിട്ടുണ്ട്. ആക്രമണത്തിന് പിന്നാലെ ആത്മഹത്യ ചെയ്ത വില്യംസിന്റെ മൃതദേഹം കഴിഞ്ഞ ദിവസം സംസ്‌കരിച്ചു. അയല്‍ തര്‍ക്കത്തെ തുടര്‍ന്നാണ് വില്യം – മേരിക്കുട്ടി ദമ്പതികളെ തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. എറണാകുളം നോര്‍ത്ത് പോലീസ് കേസെടുത്തിട്ടുണ്ട്. തീ കൊളുത്തിയ ശേഷം യുവാവ് സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു. വില്യമിനായി തിരച്ചില്‍ നടത്തുന്നതിനിടെയാണ് വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033, e mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആലപ്പുഴയിൽ ജി സുധാകരനും സിപിഎം പ്രവർത്തകരും തമ്മിൽ വാക്ക് തർക്കം

0
ആലപ്പുഴ: ആലപ്പുഴ നീർക്കുന്നം സ്കൂളിൽ ജി സുധാകരനും സിപിഎം പ്രവർത്തകരും തമ്മിൽ...

ഹൈക്കോടതി പ്ലീഡര്‍ നിയമനത്തിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ പരസ്യ വിമർശനവുമായി കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ്...

0
തിരുവനന്തപുരം: ഹൈക്കോടതി പ്ലീഡര്‍ നിയമനത്തില്‍ കോണ്‍ഗ്രസിനുള്ളിലെ വിവാദം കത്തുന്നു. തിരുവനന്തപുരം ലോ...

സുപ്രിംകോടതിയിൽ കേസ് പരിഗണിക്കുന്നതിനിടെ ഹർജിക്കാരൻ ജസ്റ്റിസിനെ അസഭ്യം വിളിക്കുകയും പേപ്പറുകൾ വലിച്ചെറിയുകയും ചെയ്തു

0
ഡൽഹി: സുപ്രിംകോടതിയിൽ നാടകീയ രംഗങ്ങൾ. കേസ് പരിഗണിക്കുന്നതിനിടെ ഹർജിക്കാരൻ ജസ്റ്റിസിനെ അസഭ്യം...

പന്തളം കുളനടയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു ; കാര്‍ പൂര്‍ണമായി കത്തി നശിച്ചു

0
പന്തളം : പന്തളം എം.സി റോഡില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചതിനെ തുടര്‍ന്ന്...