ഷോപ്പ്സ് യൂണിയൻ (സി ഐ ടി യു ) ഏരിയ സമ്മേളനങ്ങൾ ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വ്യാപാര-വാണിജ്യ മേഖലയിൽ തൊഴിൽ ചെയ്യുന്നവരുടെ സംഘടനയായ ഷോപ്പ്സ് & കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് എംപ്ലോയീസ് യൂണിയൻ (സി ഐ ടി യു ) പത്തനംതിട്ട ഏരിയ സമ്മേളനം ഷോപ്സ് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി അംഗം എസ്‌. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ ഏരിയ വൈസ് പ്രസിഡന്റ്‌ റെജി എബ്രഹാം അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി അഡ്വ. പി. സി. ഹരി പ്രവർത്തന റിപ്പോർട്ടും ജില്ലാ സെക്രട്ടറി അഡ്വ. ആർ. രവി പ്രസാദ് സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.

സി ഐ ടി യു ജില്ലാ ജോ. സെക്രട്ടറി കെ.അനിൽ കുമാർ, ജില്ലാ വൈസ്. പ്രസിഡന്റ്‌ ശ്യാമ ശിവൻ, ഓട്ടോ ടാക്സി യൂണിയൻ ജില്ലാ കമ്മിറ്റി അംഗം അഡ്വ. അബ്ദുൾ മനാഫ്, യൂണിയൻ ജില്ലാ കമ്മിറ്റി അംഗങ്ങായ സുധീർ. ജി, രാജി അനിൽ,മോനി ജോസഫ്, ആർ.ഹരീഷ്, സന്തോഷ്‌ എന്നിവർ സംസാരിച്ചു. വ്യാപാര-വാണിജ്യ മേഖലയിൽ തൊഴിൽ എടുക്കുന്നവർക്ക് മിനിമം വേതനം നടപ്പിലാക്കണമെന്നും തൊഴിൽ സുരക്ഷ ഉറപ്പു വരുത്തണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ഭാരവാഹികൾ
പ്രസിഡന്റ്‌: ഷാജി. പി. മാത്യു
വൈസ് പ്രസിഡന്റ്മാർ: റെജി എബ്രഹാം, രാജി അനിൽ, കോയാമോൻ
സെക്രട്ടറി: റോയ് വർഗ്ഗീസ്
ജോയിന്റ് സെക്രട്ടറിമാർ: ആർ. ഹരീഷ്, സന്തോഷ്‌ നന്ദിലത്ത്,പി. കെ. സുനിൽ കുമാർ
ട്രഷറർ: വിഷ്ണു ജയൻ
ഉൾപ്പെടെ 22 അംഗ കമ്മിറ്റിയെ സമ്മേളനം തിരഞ്ഞെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ പ്രത്യേക ഓപ്പറേഷനുമായി പോലീസ്

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

മുസ്ലിം ലീഗിന് എംഎൽഎമാർ ഇല്ലാത്തതിനാലാണോ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ദുരിതബാധിതരെ സർക്കാർ കൈയ്യൊഴിയുന്നതെന്ന്...

0
തിരുവനന്തപുരം: വിവാദപ്രസ്താവനയുമായി ബിജെപി ജനറൽ സെക്രട്ടറി അനൂപ് ആന്റണി. മുസ്ലിം ലീഗിന്...

എൽപിജി വിതരണ ശൃംഖല വിപുലീകരിക്കാൻ വൻ പദ്ധതി; 7000 കോടി നിക്ഷേപവുമായി ഗെയ്‌ൽ

0
ന്യൂഡൽഹി : രാജ്യത്തെ ആറ് സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന 1800 കിലോമീറ്റർ നീളമുള്ള...